മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസും തിങ്കളാഴ്ച മിഡിൽ ഈസ്റ്റിലേക്കും തിരിച്ചും ആകെ 48 ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ വിമാന സർവീസുകൾ നടത്തുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ നഗരങ്ങൾക്കും ജിദ്ദയ്‌ക്കുമിടയിൽ പത്ത് നേരിട്ടുള്ള സർവീസുകൾ ഉൾപ്പെടെ ജിദ്ദയിലേക്കും മസ്കറ്റിലേക്കും എയർലൈൻസ് അവരുടെ പതിവ് സർവീസുകൾ നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ദൽഹിയിൽ നിന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യ ഓരോ റിട്ടേൺ സർവീസും, ബെംഗളൂരു, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓരോ വിമാനവും സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്കും തിരിച്ചും 12 ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്താനും ഒരുങ്ങുന്നുണ്ട്. ദൽഹി, കണ്ണൂർ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഓരോ വിമാനവും കൊച്ചിയിൽ നിന്ന് രണ്ട് വിമാനങ്ങളും ഉൾപ്പെടെയാണ് സർവീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *