പൊലീസിനെ ‘പോടാ പുല്ലേ പൊലീസേ’ എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തിൽ മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. .. സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പലപ്പോഴും പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു…ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്ത പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡുചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. . അന്നൊന്നും ഒരു രാഷ്ട്രീയ, പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. .
പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ
