ഭക്ഷണം കഴിച്ച് മടങ്ങവെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്.

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച് മടങ്ങവെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്.മരണത്തിന് കാരണം മറൈന്‍ ടോക്സിന്‍ എന്നാണ് റിപ്പോര്‍ട്ടില്‍. ഹോട്ടലിലെ ഭക്ഷണവും വെളളവും പരിശോധിച്ചതില്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്തിയില്ല.ഈ സാഹചര്യത്തില്‍ ഹോട്ടലിന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയിട്ടില്ല.കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന്‍ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെളളവും പരിശോധിച്ചു. ഇതിലൊന്നും ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്തിയിട്ടില്ല. മീന്‍ വാങ്ങിയ തമിഴ്നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്തിയില്ല.മീന്‍ വാങ്ങിയ തമിഴ്നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്തിയില്ല. മീന്‍ മുട്ടയിലെ മറൈന്‍ ടോക്സിന്‍ ആകാം മരണകാരണം എന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഉളളത്. ഫെബ്രുവരി 16-നാണ് കേസിന് ആധാരമായ സംഭവം ഉണ്ടായത്. വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച കൊല്ലം ചടയമംഗലം നിലമേല്‍ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *