തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 17 ആയി. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയിരുന്നു. മുണ്ടത്തിക്കോടിനെ നടുക്കിയ ഈ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 17 ആയി
