അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

യു എ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അബുദാബിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും യു എ ഇയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആശംസകളും ഡോ. ​​ജയശങ്കർ ഈ കൂടിക്കാഴ്ചയിൽ യു എ ഇ പ്രസിഡന്റിനെ അറിയിച്ചു.ഇന്ത്യയ്‌ക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്ന യു എ ഇ പ്രസിഡൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിയോട് തന്റെ ആശംസകൾ അറിയിക്കാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോട് ആവശ്യപ്പെട്ടു.പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും പ്രാദേശിക, അന്തർദേശീയ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ആഗോള ഊർജ്ജ സുരക്ഷയ്‌ക്കും അവ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *