ആരോഗ്യമന്ത്രി ചെയർമാനായ സഹകരണസംഘത്തിൽ വ്യാപക ചട്ടലംഘനങ്ങൾ. സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചമാക്കാൻ രൂപവത്കരിച്ച കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (KHRWS.)യിലാണ് ക്രമക്കേട്. ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പിന്റെ അനുമതിയോ ഇല്ലാതെ സാധനങ്ങൾ വാങ്ങുക, പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം കരാർ തയ്യാറാക്കുക, ഉയർന്ന തുക ക്വാട്ട് ചെയ്ത സ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങുക തുടങ്ങിയ ഗുരുതരവിഷയങ്ങളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.സാധനങ്ങൾ വാങ്ങിക്കൂട്ടിയതിനു രേഖകൾ ഇല്ലാത്തതിനാലും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവ ഹാജരാക്കാത്തതിനാലും 4.42 കോടി രൂപയുടെ വിനിയോഗം സംസ്ഥാന ഓഡിറ്റ് വകുപ്പ് തടസ്സപ്പെടുത്തി.
ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല
