കെ.എസ്.ഇ.ബിയിൽ ഗുരുതര വീഴ്ച; സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി

കെ.എസ്.ഇ.ബിയിലെ ഗുരുതര വീഴ്ചകൾ തുറന്നുപറഞ്ഞ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം എൽനിനോ വർഷമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകൂട്ടി പ്രതിരോധ നടപടികൾ സ്വീകരിച്ചില്ല. 1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം പദ്ധതിയുടെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടിയിരുന്നെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. 2023-ൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ താൻ എല്ലാ ആഴ്ചയും ഉന്നതതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ നിലവിൽ അത്തരം നടപടികളൊന്നും കാണുന്നില്ല.എൽ.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് വേനൽക്കാലത്ത് ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയവർ, ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പവർകട്ട് നടപ്പിലാക്കുന്നത്. ഔദ്യോഗിക സൈറ്റുകളിൽ നൽകിയിട്ടുള്ള വൈദ്യുതി മന്ത്രിയുടെ നമ്പർ പോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും, രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇപ്പോഴും ജനം പരാതി പറയാൻ വിളിക്കുന്നുണ്ടെന്നും കെ. കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *