വേനൽമഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്;

മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും കേരളത്തിൽ പലയിടങ്ങളിലും അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിൽ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും കേരളത്തിൽ പലയിടങ്ങളിലും അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിൽ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയത്. അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പകൽ സമയങ്ങളിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *