ഉത്തർപ്രദേശിൽ നാല് മക്കളെ അമ്മ കൊലപ്പെടുത്തി;

ത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നാല് മക്കളെ അമ്മ കൊലപ്പെടുത്തി. മുറാദാബാദ് മൊഹല്ല സ്വദേശിയായ ഗാസിയ ഖാത്തൂൺ (35) ആണ് തന്റെ നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്. സഫിഖ് (14), സൗദ് (12), ഉമർ (10), സാദിയ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.

മെയ് 2-ന് ഉച്ചകഴിഞ്ഞ് 3:40-ഓടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഗാസിയ ഖാത്തൂൺ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ അമ്മ തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമാണ്. കുടുംബത്തിലെ സ്വത്ത് തർക്കമാണ് ഇത്തരമൊരു കടുംകൈയിലേക്ക് യുവതിയെ നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയായ ഗാസിയയുടെ ഭർത്താവ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *