യുഡിഎഫ് അധികാരത്തിലേക്കെങ്കിൽ മുഖ്യമന്ത്രി ആര്? 

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കും. ഫലം അനുകൂലമായാൽ രണ്ടു ദിവസത്തിനകം കേന്ദ്ര നിരീക്ഷകർ കേരളത്തിലെത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി ചർച്ച നടത്തി അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ.

ഹൈക്കമാൻഡ് പ്രതിനിധികൾ എംഎൽഎമാരുടെ നിലപാട് അറിഞ്ഞ ശേഷം ഘടകകക്ഷികളുമായും ചർച്ച നടത്തും. നിലവിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കൊപ്പം കെ സി വേണുഗോപാലിന്റെ പേരും സജീവമായി പരിഗണനയിലുണ്ടെന്നാണ് സൂചനകൾ. തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നും കുറഞ്ഞ പക്ഷം 80-ന് മുകളിൽ സീറ്റുകൾ നേടി ഭരണം പിടിക്കാമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജാഗ്രത പുലർത്താൻ പ്രവർത്തകർക്ക് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കൗണ്ടിംഗ് ഏജന്റുമാർക്ക് ഇതിനായി പ്രത്യേക പരിശീലനവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *