സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,400 രൂപയായും, ഒരു ഗ്രാം സ്വർണത്തിന്റെ വില 14,300 രൂപയായും താഴ്ന്നു.
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതിനെത്തുടർന്ന് മെയ് 13-ന് ഒറ്റയടിക്ക് പവന് 10,200 രൂപയോളം വർധിച്ചിരുന്നു. ഇതേത്തുടർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപയിൽ സ്വർണവില എത്തിയിരുന്നു. എന്നാൽ അതിനുശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.
