മേയ് മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായെങ്കിലും, വിപണിയെ ഞെട്ടിച്ചുകൊണ്ട് വില വീണ്ടും ഉയരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം പവന് 1,09,720 രൂപയിലേക്ക് താഴ്ന്ന വില, രാത്രിയോടെ 1,10,440 രൂപയായി ഉയർന്നിരുന്നു. ശനിയാഴ്ച രാവിലെ പവന് 240 രൂപ കൂടി വർധിച്ചതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയിലെത്തി നിൽക്കുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,835 രൂപയാണ് ഇന്നത്തെ നിരക്ക്.
സ്വർണവിലയിൽ വീണ്ടും വർധനവ്!
