ഐപിഎൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടം ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം സ്വന്തം തട്ടകത്തിൽ കരുത്തുകാട്ടാനാണ് ചെന്നൈയുടെ ശ്രമം. മലയാളി താരം സഞ്ജു സാംസണിന്റെ ഫോമിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷ.
ഒപ്പം കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ നായകൻ റുതുരാജ് ഗെയ്ക്വാദും മികച്ച ഫോമിലാണ്. ആരാധകർ ഉറ്റുനോക്കുന്ന എം.എസ്. ധോണി, ശാരീരികക്ഷമത അനുകൂലമാണെങ്കിൽ ഇന്ന് ക്രീസിലെത്തും. നിലവിൽ 8 കളികളിൽ നിന്ന് ആറ് പോയിന്റുള്ള ചെന്നൈയും നാല് പോയിന്റുള്ള മുംബൈയും വിജയവഴിയിൽ തിരിച്ചെത്താനാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
