! ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ ഒരുപാട് തരം വെല്ലുവിളികളും മാസ്സ് ഡയലോഗുകളും കണ്ടിട്ടുണ്ട്. പക്ഷേ, പശ്ചിമ ബംഗാളിൽ നിന്ന് ഇപ്പോൾ വരുന്ന വാർത്തകൾ കണ്ടാൽ ചിരിക്കാത്തവർ പോലും ചിരിച്ചുപോകും. ഒടുവിൽ നമ്മുടെ ദീദി, അതായത് മമതാ ബാനർജി ഒടുക്കത്തെ ഒരു വെല്ലുവിളിയുമായി അങ്ങ് ഡൽഹിക്ക് നേരെ വിരൽ ചൂണ്ടിയിരിക്കുകയാണ്! കേന്ദ്ര ഭരണത്തിൽ നിന്ന് ബിജെപിയെ പുകച്ചു പുറത്തുചാടിക്കുമത്രേ! എന്തൊരു ആവേശം, എന്തൊരു വീരവാദം!
തന്റെ സ്വന്തം വസതിയിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടിയിട്ടാണ് ദീദി ഈ അലർച്ച അലറിയിരിക്കുന്നത്. കേൾക്കുമ്പോൾ വലിയ സിനിമാ ഡയലോഗ് ഒക്കെയാണല്ലേ? പക്ഷേ ദീദീ… ഒരുകാര്യം മറന്നു പോയി എന്ന് തോന്നുന്നു, കേന്ദ്രത്തിൽ ഇരിക്കുന്നത് നറേന്ദ്ര മോദിയും അമിത് ഷായുമാണ്.! ഇവർ രണ്ടുപേരും കൂടി അവിടെ ഇരിക്കുമ്പോൾ ദീദി എത്രയൊക്കെ പുകച്ചാലും ഡൽഹിയിൽ ഒരു അനക്കവും ഉണ്ടാവാൻ പോകുന്നില്ല. ഓരോ തവണ തോൽക്കുമ്പോഴും ജനങ്ങൾ തൃണമൂലിന് കൃത്യമായ മറുപടി കൊടുക്കുന്നുണ്ട്. പക്ഷേ ദീദിക്ക് ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. തോറ്റപ്പോഴുണ്ടായ സങ്കടം കൊണ്ട് ബാക്കി പറയേണ്ട ബോധം കൂടി പോയോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്! എത്രയൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞാലും ദീദിക്ക് ഇപ്പോഴും കാര്യങ്ങളുടെ ഒരു കിടപ്പുവശം മനസ്സിലാകുന്നില്ലല്ലോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും അത്ഭുതപ്പെടുന്നത്. ഈ ദീദിയുടെ
കളി ഇനി നടക്കില്ല!ഇനി എന്താണ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് വിശദമായി തന്നെ നോക്കാം. ബംഗാളിൽ ബിജെപി ഭരണം പിടിച്ചെടുത്തതും കേന്ദ്രത്തിൽ സ്വാധീനം ഉറപ്പിച്ചതുമൊക്കെ അത്ര കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ്. അവിടുത്തെ ജനങ്ങൾക്ക് ദീദിയുടെ ഗുണ്ടാ രാഷ്ട്രീയവും അഴിമതിയും മടുത്തതുകൊണ്ടാണ് അവർ ബിജെപിയെ തിരഞ്ഞെടുത്തത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ നീക്കങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ മുട്ടുവിറച്ചിരിക്കുകയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ഈ കളി എങ്ങനെയൊക്കെ കളിക്കണമെന്നും, എപ്പോഴൊക്കെ ഏത് കരുക്കൾ നീക്കണമെന്നും അമിത് ഷായ്ക്ക് നന്നായി അറിയാം. അത് മനസ്സിലാവാതെ, സ്വന്തം തട്ടകം ഒലിച്ചുപോകുന്നത് കണ്ട് ദീദിയിപ്പോൾ വെറുതെ ഇരുന്ന് നിലവിളിക്കുകയാണ്
ഇതിനിടയിലാണ് ദീദിയുടെ അടുത്ത നമ്പർ. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അവിടെ ബിജെപി നേതൃത്വം കൊടുക്കുമ്പോൾ അതിനെ ‘ബുൾഡോസർ സംസ്കാരം’ എന്ന് വിളിച്ച് കരയുകയാണ് തൃണമൂൽ. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു, വഴിയോര കച്ചവടക്കാരെ തകർക്കുന്നു എന്നൊക്കെ പറഞ്ഞ് വലിയ വലിയ വൈകാരിക നമ്പറുകൾ ഇറക്കുന്നുണ്ട്. മെയ് 21-ന് കൊൽക്കത്തയുടെ പല ഭാഗങ്ങളിലും ,ഓക്കെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടി പ്ലാൻ. പക്ഷേ ഇതൊക്കെ കണ്ട് ഡൽഹിയിലിരിക്കുന്ന ബിജെപി നേതൃത്വം ചിരിക്കുകയേ ഉള്ളൂ. കാരണം, ഇത്തരം പതിവ് സെന്റിമെന്റ്സ് അടവുകളൊക്കെ പണ്ടേ കാലഹരണപ്പെട്ടതാണെന്ന് രാജ്യം മുഴുവൻ കണ്ടുകഴിഞ്ഞതാണ് ദീദീ
ഇതിനെല്ലാം പുറമേയാണ് മറ്റൊരു കോമഡി! ദീദിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ വക അടുത്ത ഡയലോഗ് വന്നു കഴിഞ്ഞു. തന്റെ വീടിന്റെ ഭാഗം പൊളിക്കാൻ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയപ്പോൾ ‘ഞാൻ ഭയപ്പെടില്ല, എന്റെ വീട് തകർത്താലും ജനങ്ങൾക്ക് വേണ്ടി പോരാടും’ എന്ന്! ഇത് കേൾക്കുമ്പോൾ ശരിക്കും ഒരു കോമഡി സിനിമ കാണുന്ന സുഖമുണ്ട്.
നമ്മൾ ആലോചിക്കേണ്ടത് മറ്റൊന്നാണ്. ഇത്രയും കാലം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എന്താണ് ചെയ്തുകൂട്ടിയത്? തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവർത്തകർക്ക് നേരെ അഴിച്ചുവിട്ട അക്രമങ്ങൾ, മുൻ മന്ത്രിമാരുടെ വീട്ടിൽ നിന്ന് കോടികളുടെ കള്ളപ്പണം ഇ ഡി പിടിച്ചെടുത്തത്… ഇതൊക്കെ ജനങ്ങൾ മറന്നു എന്ന് ദീദി കരുതുന്നുണ്ടോ? കേന്ദ്ര ഏജൻസികൾ അന്വേഷണവുമായി വീട്ടുപടിക്കൽ എത്തുമ്പോൾ മാത്രം ഭരണഘടനയെക്കുറിച്ച് ഓർക്കുന്നവരാണ് ഇപ്പോൾ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ക്ലാസെടുക്കുന്നത്!
ഇനി നമ്മൾ ചിന്തിക്കേണ്ടത് മറ്റൊരു പ്രധാന കാര്യമാണ്. ദീദി ഈ കേന്ദ്ര ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും എന്ന് പറയുമ്പോൾ, അത് കേൾക്കുന്ന ഏതൊരു സാധാരണക്കാരനും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “അതിന് ദീദിയുടെ കൂടെ ഇപ്പോൾ ആരുണ്ട്?” പണ്ട് ‘ഇന്ത്യാ സഖ്യം’ എന്നും പറഞ്ഞ് കുറെ മീറ്റിംഗുകൾ ഡൽഹിയിലും മുംബൈയിലുമൊക്കെ കൂടിയത് നമ്മൾ കണ്ടതാണ്. ചായ കുടിയും ബിരിയാണി തിന്നലുമല്ലാതെ ആ സഖ്യം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ? സീറ്റ് വിഭജനത്തിന്റെ കാര്യം വന്നപ്പോൾ ദീദി തന്നെ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റുകാരെയും ബംഗാളിൽ നിന്ന് ആട്ടിയോടിച്ചു. എന്നിട്ടാണ് ഇപ്പോൾ ഒറ്റയ്ക്ക് നിന്ന് കേന്ദ്ര ഭരണത്തെ തകർക്കാൻ പോകുന്നത്!
ദീദീ… ഡൽഹിയിലെ കസേര എന്നത് ബംഗാളിലെ പഞ്ചായത്ത് ഭരണം പോലെ ഗുണ്ടായിസം കാണിച്ച് പിടിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല. അതിന് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ പിന്തുണ വേണം. ആ ജനങ്ങളാണ് നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തെ നെഞ്ചേറ്റിയിരിക്കുന്നത്. കർഷകർക്കും സാധാരണക്കാർക്കും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുമ്പോൾ, ഡിജിറ്റൽ ഇന്ത്യയും വന്ദേ ഭാരത് ട്രെയിനുകളും രാജ്യത്ത് കുതിച്ചുപായുമ്പോൾ, ജനങ്ങൾ എന്തിന് ദീദിയുടെ ഈ പൊള്ളയായ വാക്കുകൾ വിശ്വസിക്കണം?
