105 കോടി രൂപ ചെലവഴിച്ച്, തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ അത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കും;

ഴിഞ്ഞ വർഷം രാജ്യാന്തര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ പൂർണ്ണമായും തകർന്ന ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഗുജറാത്ത് സർക്കാർ പുനർനിർമ്മിക്കുന്നു. 105 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഇവിടെ ഒരുക്കുക. അന്ന് എയർ ഇന്ത്യ വിമാനം മേഘാനി നഗറിലെ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് തകർന്നുവീണ് തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 19 പേരും ഉൾപ്പെടെ ആകെ 260 പേരുടെ ജീവനാണ് ആ ദരുന്തത്തിൽ പൊലിഞ്ഞത്.

എന്നാൽ, അപകടത്തിന് ശേഷം നടത്തിയ വിദഗ്ധ പരിശോധനയിൽ അവശേഷിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ കൂടി തീർത്തും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൂർണ്ണമായ പുനർനിർമാണത്തിന് സർക്കാർ തയ്യാറായത്. മെഡിക്കൽ വിദ്യാർത്ഥികൾക്കായി 236 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റൽ സമുച്ചയമാണ് ഇവിടെ ഉയർന്നുവരിക. ഹോസ്റ്റലിന്റെ നിർമാണത്തിനായുള്ള നഷ്ടപരിഹാര തുകയായി എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റ ഗ്രൂപ്പ് 53.12 കോടി രൂപ സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *