ധർമ്മടത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പിനുള്ള നീക്കാമോ?

നമ്മൾ മലയാളികൾ രാഷ്ട്രീയമായ ഒരുപാട് ചർച്ചകൾ കാണാറുണ്ട്, ? പക്ഷേ, ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സി.പി.ഐ.എമ്മിനുള്ളിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഉണ്ടല്ലോ… അത് ശരിക്കും ഒരു വല്ലാത്ത അവസ്ഥയാണ്. പുകഞ്ഞുകൊണ്ടിരുന്ന ഒരു അഗ്നിപർവ്വതം ഇപ്പോൾ ദാ പൊട്ടിത്തെറിച്ച മട്ടാണ്.
കേട്ട വാർത്ത എന്താണെന്ന് വെച്ചാൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികൾ MSC എന്ന് പറയുന്ന കമ്പനിക്ക് വിൽക്കാൻ പോകുന്നു. ഇത് കേട്ടപാടെ നമ്മുടെ പ്രതിപക്ഷത്തുള്ള സി.പി.എം വലിയ രീതിയിലുള്ള പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. പക്ഷേ, നിങ്ങൾ ഒരു കാര്യം ആലോചിച്ചു നോക്കൂ… ഇത് വെറുമൊരു തുറമുഖ ഇടപാടിന്റെ പേരിലുള്ള തർക്കമാണോ? അല്ലേ അല്ല! ഇതിന്റെ ഉള്ളിലേക്ക് നമ്മൾ ഒന്ന് ഇറങ്ങി നോക്കിയാൽ, പിണറായി വിജയൻ എന്ന നേതാവിനെ പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് എങ്ങനെയും മാറ്റണം എന്ന് ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം നേതാക്കളുടെ കളി ഇതിന് പിന്നിൽ കാണാം. നമുക്ക് ഇതിന്റെ പിന്നാമ്പുറ കഥകൾ ഒന്നു വിശദമായി നോക്കാം.”

“ആദ്യം നമുക്ക് ഈ വിഴിഞ്ഞം വിവാദത്തിലേക്ക് തന്നെ വരാം. ഇവിടെയാണ് ഏറ്റവും രസകരമായ ഒരു സംഭവം നടന്നത്. കഴിഞ്ഞ ജൂലൈ ഒന്നാം തീയതി പാർട്ടിയുടെ സ്വന്തം പത്രമായ ദേശാഭിമാനി എടുത്തു നോക്കിയപ്പോൾ എന്താ.കണ്ടത് ? ‘വിഴിഞ്ഞത്തേക്ക് 13,000 കോടിയുടെ വിദേശ നിക്ഷേപം വരുന്നു, ഇത് എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം’ എന്ന് പറഞ്ഞ് ഒന്നാം പേജിൽ വലിയ വാർത്ത! പിണറായി വിജയൻ സർക്കാർ കൊണ്ടുവന്ന വികസന വിപ്ലവമായിട്ടാണ് അവർ ഇതിനെ കാണിച്ചത്.
പക്ഷേ, കഥ മാറാൻ വെറും പത്ത് ദിവസമേ വേണ്ടി വന്നുള്ളൂ! കൃത്യം പത്താം ദിവസം അതേ ദേശാഭിമാനിയിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരു ലേഖനം എഴുതുകയാണ്—’ഓഹരി വിൽപ്പനയിലൂടെ തുറമുഖ കൊള്ള’ എന്ന്!
നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിക്കേ, ഇന്നലെ വരെ വികസന നേട്ടമായിരുന്ന ഒരു കാര്യം പെട്ടെന്ന് എങ്ങനെയാണ് കൊള്ളയായി മാറിയത്? ഇവിടെയാണ് പിണറായി വിജയൻ എന്ന നേതാവിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ കിടക്കുന്നത്. നിയമപരമായി നോക്കിയാൽ, ഒരു വർഷം തികയുമ്പോൾ അദാനി ഗ്രൂപ്പിന് തങ്ങളുടെ 49% ഓഹരികൾ വിൽക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. അവരത് വളരെ കൃത്യമായി Securities and Exchange Board of India‍ സെബിയെയും സർക്കാരിനെയുമൊക്കെ അറിയിച്ചിട്ടാണ് ചെയ്യുന്നത്. ഇതിൽ സംസ്ഥാന സർക്കാരിന് പ്രത്യേകിച്ച് ഒരു ദോഷവുമില്ല.
എന്നിട്ടും പിണറായി വിജയനും എം.വി. ഗോവിന്ദനും ഇതിനെ വലിയ വിവാദമാക്കാൻ നോക്കി. രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് മറ്റൊന്നുമല്ല, മുൻപ് ഉണ്ടായ മാസപ്പടി വിവാദം ഒക്കെ പോലെ അദാനി ഗ്രൂപ്പിനെ ഒന്ന് ഞെട്ടിച്ച്, ചില സാമ്പത്തിക-വ്യക്തിഗത താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു നാടകമായിരുന്നു ഇത് എന്നാണ്. പക്ഷേ, ഇത്തവണ ആ നാടകം പാളിപ്പോയി എന്ന് മാത്രമല്ല, അത് പാർട്ടിക്കുള്ളിൽ തന്നെ അവർക്ക് വലിയ തിരിച്ചടിയായി.”

“എന്തുകൊണ്ടാണ് ഇത് തിരിച്ചടിയായത് എന്ന് മനസ്സിലാകണമെങ്കിൽ, പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ നമ്മൾ അറിയണം. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളായി സി.പി.എം നേരിട്ടുകൊണ്ടിരിക്കുന്നത് അതിദയനീയമായ പരാജയങ്ങളാണ്. ലോക്സഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോറ്റ് തൊപ്പിപ്പാളയായ പാർട്ടി, ഒടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയി! മൂന്നാം തവണയും പിണറായിയുടെ നേതൃത്വത്തിൽ ഭരണം പിടിക്കാം എന്ന് കരുതിയിരുന്ന അണികൾ ആകെ സ്തബ്ധരായിപ്പോയ കാഴ്ചയാണ് നമ്മൾ കണ്ടത്.
ഈ പരാജയത്തിന് ശേഷം കഴിഞ്ഞ ഒന്നൊന്നര മാസമായി പാർട്ടിയുടെ ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ വലിയ ചർച്ചകളാണ് നടക്കുന്നത്. അവിടെയൊക്കെ അണികളും നേതാക്കളും വിരൽ ചൂണ്ടുന്നത് ഒരൊറ്റ വ്യക്തിക്ക് നേരെയാണ്—അത് പിണറായി വിജയൻ തന്നെയാണ്.
പാർട്ടിയെക്കാൾ വലുത് താനും തന്റെ കുടുംബവുമാണെന്ന പിണറായിയുടെ ചിന്തയാണ് പാർട്ടിയെ ഈ തകർച്ചയിൽ എത്തിച്ചത് എന്നാണ് അണികൾ പറയുന്നത്. അദ്ദേഹത്തിന്റെ ദാഷ്ട്യവും ഏകാധിപത്യ സ്വഭാവവും ജനങ്ങളെ പാർട്ടിൽ നിന്ന് അകറ്റി. കമ്മ്യൂണിസ്റ്റ് നേതാക്കൾ സാധാരണ ജനങ്ങൾക്കിടയിൽ ജീവിക്കേണ്ടവരാണ്. ജലമില്ലെങ്കിൽ മീനുകൾക്ക് ജീവിക്കാൻ പറ്റാത്തതുപോലെയാണ് കമ്മ്യൂണിസ്റ്റുകാർക്ക് ജനങ്ങൾ. പക്ഷേ, പിണറായി വിജയന് ജനങ്ങളോ മാധ്യമങ്ങളോ ഒന്നും പ്രശ്നമായിരുന്നില്ല. ‘മാറി നിൽക്ക്’, ‘കടക്കു പുറത്ത്’ എന്ന് പറയുന്ന ദാഷ്ട്യം നമ്മൾ എത്ര കണ്ടതാണ്!
സ്വന്തം കോട്ടയായ കണ്ണൂരിലെ തളിപ്പറമ്പും പയ്യന്നൂരും വരെ പാർട്ടി തോറ്റ തൊപ്പിയിട്ടു. ധർമ്മടത്ത് എപ്പോഴും അര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കാറുള്ള പിണറായി വിജയൻ, ഇത്തവണ ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവിനോട് മുട്ടി കഷ്ടിച്ചാണ് ജയിച്ചു കയറിയത്. ആറ് റൗണ്ടുകളോളം അദ്ദേഹം അവിടെ പിന്നിലായിരുന്നു. സ്വന്തം മണ്ഡലത്തിലെ ആളുകൾക്ക് പോലും അദ്ദേഹത്തെ വേണ്ട എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.”

“ഇത്രയൊക്കെ ആയ സ്ഥിതിക്ക് പാർട്ടിയെ രക്ഷിക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ എന്ന് നേതാക്കൾക്ക് മനസ്സിലായി—നേതൃത്വം മാറുക, അതായത് പിണറായി വിജയനെ മാറ്റുക. ഇപ്പോൾ കണ്ണൂരിലെയും സംസ്ഥാനത്തെയും ഒരു വലിയ വിഭാഗം നേതാക്കൾ അതിനുള്ള ദൃഢനിശ്ചയത്തിലാണ്.
അതിന്റെ വ്യക്തമായ തെളിവാണ് നമ്മൾ വിഴിഞ്ഞം വിവാദത്തിൽ കണ്ടത്. പിണറായി വിജയനും എം.വി. ഗോവിന്ദനും ചേർന്ന് വിഴിഞ്ഞത്തിന്റെ പേരിൽ സമരം ഉണ്ടാക്കാൻ നോക്കിയപ്പോൾ, പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കൾ അതിനെ പരസ്യമായി അങ്ങ് തള്ളിപ്പറഞ്ഞു!
കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജൻ, പാർട്ടിയുടെ കരുത്തരായ വനിതാ നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവരൊക്കെ പരസ്യമായി പറഞ്ഞു—’വിഴിഞ്ഞം ഇടപാടിൽ യാതൊരു തകരാറുമില്ല, അതിൽ എന്തിനാണ് വിവാദം’ എന്ന്. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചൊല്ലി പിണറായിയുടെ അടുത്ത ആളായ കെ.കെ. രാകേഷ് വലിയ പ്രശ്നമുണ്ടാക്കാൻ നോക്കിയപ്പോൾ, ശൈലജ ടീച്ചറും ശ്രീമതി ടീച്ചറും മുഖത്തടിച്ചതുപോലെ പറഞ്ഞു—’ഭരണമാറ്റമുണ്ടാകുമ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റുന്നത് തികച്ചും സ്വാഭാവികമാണ്, അതിലൊന്നും ഒരു തെറ്റുമില്ല’ എന്ന്.
ഇതുമാത്രമല്ല, ദേശീയ നേതാവ് എം.എ. ബേബിയും, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും, പി. രാജീവുമടങ്ങുന്ന വലിയൊരു സംഘം തന്നെ ഇപ്പോൾ പിണറായി വിജയനെതിരെ തിരിഞ്ഞിരിക്കുകയാണ്. നിയമസഭയിൽ വെച്ച് കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവായ പിണറായിയുടെ മുഖത്തുനോക്കി ‘വല്ലതും വായ തുറന്നു പറ’ എന്ന് ശാസിക്കുന്ന അവസ്ഥ വരെ നമ്മൾ കണ്ടു. കഴിഞ്ഞ 25 വർഷമായി പാർട്ടിയെയും ഭരണത്തെയും തന്റെ കൈപ്പിടിയിൽ ഒതുക്കിയ ഒരു നേതാവിനെ സ്വന്തം ഭക്തന്മാരും അടിമകളും ചേർന്ന് ചവിട്ടിപ്പുറത്താക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്.”

“അപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത് വലിയൊരു പ്രതിസന്ധിയിലാണ്. പിണറായി വിജയനെ മാറ്റണം, ധർമ്മടത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നൊക്കെയാണ് ഈ വിരുദ്ധ ചേരിയുടെ ലക്ഷ്യം.
പക്ഷേ, ഇവിടെയാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ ചോദ്യം ഉയരുന്നത്. പിണറായി വിജയനെ മാറ്റിയാൽ പകരം ആര്?
കഴിഞ്ഞ 25 വർഷത്തെ പിണറായിയുടെ ഭരണം കൊണ്ട് പാർട്ടിക്ക് ഉണ്ടായ ഏറ്റവും വലിയ ദോഷം എന്താണെന്ന് വെച്ചാൽ, അദ്ദേഹത്തിന് ശേഷം പാർട്ടിയിൽ വളർന്നു വരാൻ പോന്ന ഒരു ജനകീയ നേതാവിനെ പോലും അദ്ദേഹം ബാക്കിവെച്ചിട്ടില്ല. തനിക്ക് മുകളിൽ ആരും വളരരുത് എന്ന ചിന്തയിൽ എല്ലാവരെയും അടിച്ചമർത്തി. കോൺഗ്രസിലോ ബിജെപിയിലോ ഒക്കെ നോക്കിയാൽ ഒന്നാം നിര, രണ്ടാം നിര നേതാക്കളുടെ വലിയൊരു നിര തന്നെയുണ്ട്. എന്നാൽ സി.പി.എമ്മിൽ പിണറായി കഴിഞ്ഞാൽ പിന്നെ എല്ലാവരും ചിന്താശേഷിയില്ലാത്ത വെറും അനുയായികൾ മാത്രമായി മാറി.
അതുകൊണ്ട് തന്നെ പിണറായി മാറിയാൽ പകരം ആര് എന്ന ചോദ്യത്തിന് പാർട്ടിക്കുള്ളിൽ ഉത്തരമില്ല. അങ്ങനെ ഒരു നേതൃമാറ്റം ഉണ്ടായാൽ, സ്ഥാനത്തിന് വേണ്ടിയുള്ള അടിപിടിയിൽ ഈ പാർട്ടി കേരളത്തിൽ പൂർണ്ണമായും തകർന്നടിയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *