നമ്മൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും ഒക്കെ കാണുന്ന വലിയൊരു വാർത്തയുണ്ട്. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ (GDP) കണക്ക്. അതായത് ഈ ക്വാർട്ടറിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.7 ശതമാനമാണത്രെ! കഴിഞ്ഞ ക്വാർട്ടറിൽ അത് 8.2 ശതമാനം ആയിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിയുടെ വലിയ വലിയ നേതാക്കളും ഒക്കെ ഇത് സോഷ്യൽ മീഡിയയിൽ വലിയൊരു വിജയമായി ആഘോഷിക്കുകയാണ്. നമ്മൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിക്കുകയാണ് എന്നാണ് തള്ള്.
പക്ഷേ, ഇന്ന് നമുക്ക് ഇതിന്റെ പിന്നിലെ കള്ളത്തരങ്ങൾ ഒന്ന് പരിശോധിക്കാം. ഒരു സാധാരണക്കാരൻ എന്ന നിലയിൽ നിങ്ങൾ ചിന്തിച്ചു നോക്കൂ… നാട്ടിൽ ഈ പറയുന്ന 7.7% വളർച്ചയുടെ ഗുണം നിങ്ങൾക്ക് എവിടെയെങ്കിലും അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ വരുമാനം കൂടിയോ? വിലക്കയറ്റം കുറഞ്ഞോ? ഇല്ലല്ലോ. അപ്പോൾ പിന്നെ എവിടെ നിന്നാണ് ഈ 7.7% വരുന്നത്? ഇന്ന് നമുക്കതുമായി ബന്ധപ്പെട്ട ചില കൃത്യമായ വസ്തുതകൾ നോക്കാം, എന്നിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക, ഇതിൽ എത്ര ശതമാനം സത്യമുണ്ടെന്ന്.”
”തുടക്കത്തിൽ ഒരു രസകരമായ കാര്യം പറയാം. ജനങ്ങളെ വിഡ്ഢികളാക്കാൻ ബിജെപി നേതാക്കൾ എത്രത്തോളം തരംതാഴും എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ബിജെപി നേതാവ് പറഞ്ഞത്. ഡൽഹിയിൽ കടുത്ത കുടിവെള്ള ക്ഷാമമാണ്. ടാങ്കർ ലോറികളിലാണ് പലയിടത്തും വെള്ളം എത്തിക്കുന്നത്. എന്തുകൊണ്ടാണ് വെള്ളം കുറയുന്നത് എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരി പറഞ്ഞത്, ‘ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുപോകുമ്പോൾ ചൂടുകാരണം വെള്ളം ആവിയായി (Evaporate ചെയ്തു) പോകുന്നു’ എന്ന്!
ഒന്നാലോചിച്ചു നോക്കിക്കേ… നൂറും ഇരുനൂറും കിലോമീറ്റർ ദൂരത്തേക്ക് വലിയ ടാങ്കറുകളിൽ പെട്രോളും ഡീസലും ഒക്കെ പോകുന്നുണ്ട്, അതൊന്നും ആവിയാകുന്നില്ല. എന്നിട്ടാണ് ഡൽഹിക്കകത്ത് ഓടുന്ന 15-20 കിലോമീറ്റർ ദൂരം കൊണ്ട് ടാങ്കറിലെ കുടിവെള്ളം ആവിയായിപ്പോയി എന്ന് പറയുന്നത്! ഇത്രയും വലിയ മുടിഞ്ഞ കള്ളം വിളിച്ച് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ ഇവിടെ ആളുകളുണ്ട്. കാരണം, സാധാരണ ജനങ്ങൾക്ക് ഇത്തരം സാമ്പത്തിക-ശാസ്ത്രീയ കാര്യങ്ങളിലൊന്നും വലിയ അറിവില്ല എന്ന് ബിജെപിക്കറിയാം. അവർക്ക് ‘ജയ് ശ്രീറാം’ പോലുള്ള വൈകാരികമായ വർഗീയ കാർഡുകൾ എറിഞ്ഞു കൊടുത്താൽ മതിയെന്നും, ഈ സാമ്പത്തിക തകർച്ചയൊക്കെ അതിലൂടെ മറച്ചുവെക്കാം എന്നുമാണ് ഗവൺമെന്റിന്റെ വിചാരം.”
”ഇനി നമുക്ക് ജിഡിപിയിലേക്ക് വരാം. ആഗോള സമ്പദ്വ്യവസ്ഥയിൽ (Global Economy) ഇന്ത്യയുടെ സ്ഥാനം എവിടെയായിരുന്നു ? നമ്മൾ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി നിന്നിരുന്ന നാടാണ്. അവിടെ നിന്നാണ് ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് നമ്മൾ താഴേക്ക് പോയിരിക്കുന്നത്! നമ്മുടെ എക്കണോമി ഒരു ‘ഡെഡ് എക്കോണമി’ (Dead Economy) അഥവാ ചത്ത സമ്പദ്വ്യവസ്ഥയായി മാറിക്കഴിഞ്ഞു.
പണ്ട് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇന്ത്യ ഒരു ഡെഡ് എക്കോണമി ആണെന്ന് പറഞ്ഞപ്പോൾ നമ്മളെല്ലാവരും അയാളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ അവസ്ഥ കാണുമ്പോൾ മനസ്സിലാകുന്നു ട്രംപ് പറഞ്ഞതായിരുന്നു ശരിയെന്ന്.
കാരണം, ഇന്ത്യയിൽ ഇന്ന് പുതിയ നിക്ഷേപങ്ങൾ ഒന്നും വരുന്നില്ല. വിദേശ നിക്ഷേപകർ ഇന്ത്യയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മനസ്സിലാക്കി വൻതോതിൽ പണം പിൻവലിക്കുകയാണ്. നമ്മുടെ സ്റ്റോക്ക് മാർക്കറ്റും സെൻസെക്സും ഒക്കെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; കഴിഞ്ഞ കുറച്ചു മാസങ്ങളായി വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പിൻവലിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് (Economic Recession) പോവുകയാണ് എന്നതിന്റെ കൃത്യമായ സൂചനയാണിത്.”
ഇത് മനസിലാക്കാനായി നമുക്ക് ചുറ്റുമുള്ള ഓരോ മേഖലയും (Sectors) എടുത്തു പരിശോധിക്കാം. ഏതെങ്കിലും ഒരു മേഖലയിൽ എടുത്തുപറയാവുന്ന പുരോഗതിയുണ്ടോ?
ആദ്യം ഓട്ടോമൊബൈൽ രംഗം നോക്കാം. കാറുകളുടെയും ബൈക്കുകളുടെയും മാനുഫാക്ചറിങ്ങും വിൽപ്പനയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആളുകളുടെ കയ്യിൽ വണ്ടി വാങ്ങാൻ പണമില്ല. കയ്യിലുള്ളവർക്കാകട്ടെ പെട്രോൾ അടിക്കാൻ കാശില്ല. ബാങ്കുകളിൽ നിന്ന് ഹൗസിങ് ലോണും വണ്ടിക്കൂലിയും ഒക്കെ എടുത്ത സാധാരണക്കാരുടെ (EMI) അടവുകൾ വൻതോതിൽ മുടങ്ങിക്കിടക്കുന്നു. ബാങ്കുകളിൽ ഡിഫോൾട്ട് കൂടുകയാണ്.
അടുത്തത് ചെറുകിട കച്ചവടങ്ങൾ. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് കടുത്ത എനർജി പ്രതിസന്ധിയാണ് (Energy Shortage). കറന്റും ഇന്ധനവുമൊക്കെ വൻ വില കൊടുത്താണ് നമ്മൾ പുറത്തുനിന്ന് വാങ്ങുന്നത്. ഇതിന്റെ ഫലമായി കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾക്ക് ബ്ലാക്ക് മാർക്കറ്റിൽ 4000 മുതൽ 5000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് താങ്ങാൻ വയ്യാതെ രാജ്യത്തെ ആയിരക്കണക്കിന് ചെറുകിട ചായക്കടക്കാരും റെസ്റ്റോറന്റുകളും പൂട്ടിപ്പോയി. സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന അവസ്ഥയാണിത്.
ഇനി കാർഷിക മേഖല (Agriculture Sector). ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ പല വിദേശ രാജ്യങ്ങളും ഇപ്പോൾ ക്വാളിറ്റി ഇല്ലെന്ന് പറഞ്ഞ് റിജക്റ്റ് ചെയ്യുകയാണ്. ക്വാളിറ്റി കൺട്രോൾ കൃത്യമായി നടപ്പാക്കാൻ നമ്മുടെ ഗവൺമെന്റിന് സാധിക്കുന്നില്ല. ഇത് നമ്മുടെ ഫാം സെക്ടറിനെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.”
”നമ്മുടെ വ്യോമയാന മേഖല (Aviation Sector) നോക്കൂ. ജിഡിപിയുടെയും സർവീസ് സെക്ടറിന്റെയും വലിയൊരു ഭാഗമാണിത്. രാജ്യം കുതിക്കുകയാണെങ്കിൽ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം 22,000 കോടി രൂപയുടെ നഷ്ടം എങ്ങനെ ഉണ്ടായി? മറ്റൊരു പ്രമുഖ എയർലൈനായ ഇൻഡിഗോയ്ക്ക് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇവർ പല സർവീസുകളും റദ്ദാക്കുകയാണ്. ആളുകൾക്ക് യാത്ര ചെയ്യാൻ പണമില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.
ഇന്ത്യയിലെ തൊഴിൽ വിപണി (Job Market) കുത്തനെ ഇടിഞ്ഞു. യുവാക്കൾക്ക് ഇവിടെ പുതിയ ജോലികളില്ല. ഐടി മേഖലയിലടക്കം ലേ-ഓഫുകളാണ് നടക്കുന്നത്. വിദേശത്തു നിന്ന്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്നൊക്കെ വൻതോതിൽ ആളുകൾ ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നു. അമേരിക്കയിൽ എച്ച് വൺ ബി വിസയുടെ കാലാവധി കഴിഞ്ഞ്, അവിടെ പിടിച്ചുനിൽക്കാൻ വൻ പെനാൽറ്റിയും അടച്ച് ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് നാട്ടിലേക്ക് വരാൻ നിൽക്കുന്നത്. ഇത്രയും പേർക്ക് ഇവിടെ എന്ത് തൊഴിലാണ് മോദി സർക്കാർ നൽകാൻ പോകുന്നത്?”
”ഗവൺമെന്റിന്റെ ചീഫ് എക്കണോമിക് അഡ്വൈസർ തന്നെ പറയുന്നത് നമ്മൾ സംഖ്യകളിലും അക്കങ്ങളിലും വിശ്വസിക്കേണ്ട എന്നാണ്! കാരണം എന്താണെന്ന് വെച്ചാൽ അക്കങ്ങൾ നിരത്തിയാൽ അവരുടെ കള്ളത്തരം പുറത്താകും.
നമ്മുടെ രൂപയുടെ മൂല്യം നോക്കുക. 2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ ഒരു ഡോളറിന് 58 അല്ലെങ്കിൽ 59 രൂപയായിരുന്നു മൂല്യം. ഇന്ന് 2026-ൽ അത് എവിടെയെത്തി നിൽക്കുന്നു? 96-97 രൂപയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തി! എന്നിട്ടാണ് ഇവർ പറയുന്ന രാജ്യം മുന്നേറുകയാണെന്ന്. നമ്മുടെ കയറ്റുമതി (Export) കുറഞ്ഞു, ഇറക്കുമതി (Import) കൂടി. ഇവിടെ കാര്യമായി കയറ്റുമതി നടക്കുന്ന ഒരേയൊരു സാധനം ബിജെപിക്കാർ ഗോമാതാവ് എന്ന് വിളിക്കുന്ന ബീഫ് മാത്രമാണ്. ബീഫ് എക്സ്പോർട്ട് ഇന്ത്യയിൽ വൻതോതിൽ നടക്കുന്നുണ്ട്, അതിന് ഒരു കുറവുമില്ല!
യഥാർത്ഥത്തിൽ ഇന്ത്യ ഇപ്പോൾ ഒരു വലിയ സാമ്പത്തിക കൊളാപ്സിലാണ് (). ചെറുപ്പക്കാരുടെ ഉള്ളിലെ ഫ്രസ്ട്രേഷനും കലിപ്പും ഒക്കെ മറച്ചുവെക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു സംഖ്യ മാത്രമാണ് ഈ 7.7% ജിഡിപി. യഥാർത്ഥത്തിൽ നമ്മുടെ ജിഡിപി 5.1 അല്ലെങ്കിൽ 5.2 ശതമാനത്തിന് മുകളിലല്ല. രാജ്യം വലിയൊരു സാമ്പത്തിക സുനാമിയിലേക്കാണ് പോകുന്നത്.
