അഹങ്കാരത്തിന് കൈയും കാലും വെച്ചതുപോലെ നടന്നിട്ട് ഇപ്പോൾ മിണ്ടാട്ടമില്ലാത്ത അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞാൻ ചോദിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ ‘മഹാരാജാവിനെ’ കുറിച്ചാണ്. അതെ, രാഹുൽ ഗാന്ധി! ജനപ്രതിനിധിയാണെന്നും ജനങ്ങളുടെ കാവൽക്കാരനാണെന്നുമൊക്കെ പറഞ്ഞ് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെയും ഇന്ത്യൻ ഭരണകൂടത്തെയും നാറ്റിക്കാൻ വലിയ ആവേശമായിരുന്നു. എന്തൊക്കെയായിരുന്നു അഹങ്കാരവും പുച്ഛവും! എന്നാൽ ഇപ്പോൾ പൂച്ചയെപ്പോലെ മിണ്ടാതിരിക്കുകയാണ് ഗാന്ധി കുടുംബം. എന്തിനാണെന്നല്ലേ? പ
വിദേശ യാത്രകൾക്കും പിന്നിലെ യഥാർത്ഥ അഴിമതിയുടെയും ദുരൂഹതയുടെയും കഥകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മറുപടി പറയാൻ വാക്കുകളില്ലാതെ ഓടിയൊളിക്കുകയാണ് ഇവർ. കോടികൾ പൊടിച്ചുള്ള ആ ആഡംബര വിദേശയാത്രകളുടെ കള്ളത്തരങ്ങൾ വെളിച്ചത്തായപ്പോൾ, ചോദ്യം ചോദിച്ച സുരക്ഷാ ഏജൻസികളുടെ മുന്നിൽ ഉത്തരം മുട്ടി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ വിദേശ രഹസ്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
ഒരു ജനപ്രതിനിധിക്ക് സാധാരണയായി ഉണ്ടാകുന്ന വരുമാനം എത്രയെന്ന് നമുക്കറിയാം. രാഹുൽ ഗാന്ധി ഇന്ത്യയിൽ പ്രഖ്യാപിച്ച സ്വത്ത് വിവരങ്ങൾ പരിശോധിച്ചാൽ അത് വെറും പത്തു കോടി രൂപയാണ്. ഇതിൽ അദ്ദേഹത്തിന്റെ ഭൂമിയും കമ്പനി ഓഹരികളും നിക്ഷേപങ്ങളുമൊക്കെ പെടും. എന്നാൽ 2004 മുതൽ ഈ 2026 വരെയുള്ള കാലയളവിൽ മാത്രം ഇദ്ദേഹം വിദേശയാത്രകൾക്കായി പൊടിച്ചത് എത്ര കോടിയാണെന്നറിയാമോ? ഒന്നും രണ്ടുമല്ല, മുക്കാൽ നൂറ്റാണ്ടോളം രാജ്യം ഭരിച്ച പാർട്ടിയുടെ രാജകുമാരൻ വിദേശത്ത് പോയി അടിച്ചുപൊളിക്കാൻ മാത്രം 60 കോടി രൂപയാണ് ചെലവഴിച്ചത്! എന്തൊരു ആഡംബരം, എന്തൊരു ധൂർത്ത്!
രസകരമായ കാര്യം എന്തെന്നാൽ, ഇദ്ദേഹത്തിന്റെ പ്രഖ്യാപിത വരുമാനവുമായി ഒത്തുനോക്കുമ്പോൾ ഈ യാത്രകൾ വലിയൊരു അഴിമതിയുടെ തെളിവാണ് നൽകുന്നത്. ഉദാഹരണത്തിന്, 2019ലും 2020ലും ഇദ്ദേഹം വിദേശത്ത് ചെലവഴിച്ചത് 4.6 കോടി രൂപയാണ്. എന്നാൽ ഇതേ കാലയളവിൽ ഇദ്ദേഹത്തിന്റെ ആകെ വരുമാനം വെറും ഒരു കോടി ഇരുപത്തിയൊൻപത് ലക്ഷം രൂപ മാത്രമാണ്! ഈ കണക്കിലെ മാജിക് ഒന്ന് ആലോചിച്ചു നോക്കൂ. ഒരു രൂപ വരുമാനമുള്ളയാൾ നാല് രൂപ ചെലവാക്കുന്ന വിദ്യ ഏത് സാമ്പത്തിക ശാസ്ത്രത്തിലാണ് ഉള്ളത്? 2015ൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് നടത്തിയ ട്രിപ്പിൽ മാത്രം മുടക്കിയത് നാലര കോടി രൂപ. ആ സമയത്തെ ഒരു വർഷത്തെ വരുമാനമാകട്ടെ വെറും 86 ലക്ഷം രൂപയും! ഈ പണമൊക്കെ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചാൽ ഗാന്ധി കുടുംബത്തിന് ഇപ്പോഴും മൗനമാണ്. ഈ പണം ആകാശത്തുനിന്ന് പൊട്ടി വീണതാണോ അതോ ഏതെങ്കിലും രഹസ്യ വഴിയിലൂടെ ഒഴുകിയെത്തിയതാണോ എന്ന് ജനങ്ങൾക്ക് നന്നായറിയാം
ഇതൊരു സാധാരണ യാത്രയല്ല എന്ന് വ്യക്തമാക്കുന്നത് ഇതിലെ ദുരൂഹതകളാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രകളിൽ ആറെണ്ണം തികച്ചും ദുരൂഹമാണ്. എഫ് സിആർഎ (വിദേശസംഭാവന രജിസ്ട്രേഷൻ നിയമം) സെക്ഷൻ 3 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ താൻ നടത്തുന്ന യാത്രകളുടെയും അതിന് ലഭിക്കുന്ന സ്പോൺസർഷിപ്പുകളുടെയും വിവരങ്ങൾ സർക്കാരിനെ അറിയിക്കാൻ രാഹുൽ ഗാന്ധി നിയമപരമായി ബാധ്യസ്ഥനാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന് സുരക്ഷ നൽകുന്ന സിആർപിഎഫ് (CRPF) ഏജൻസിയെ ഇത് മുൻകൂട്ടി അറിയിക്കണം. എന്നാൽ ഈ ആറ് യാത്രകളിൽ എങ്ങോട്ടാണ് പോയതെന്നോ, എന്തിനാണ് പോയതെന്നോ സിആർപിഎഫിന് പോലും കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല.
എവിടേക്കാണ് ഈ വിദേശയാത്രകൾ പോകുന്നത്? ആരാണ് ഈ യാത്രകളുടെ യഥാർത്ഥ സ്പോൺസർമാർ? എന്തിനാണ് ഈ ഒളിച്ചുകളി? ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഗാന്ധി കുടുംബത്തിനോ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കോ ഇതുവരെ സാധിച്ചിട്ടില്ല. സിആർപിഎഫ് പലതവണ കത്ത് നൽകി വിശദീകരണം ചോദിച്ചിട്ടും വിവരാവകാശ പ്രകാരം നിരവധി ആളുകൾ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും ഒഴുക്കൻ മട്ടിൽ ഒഴിഞ്ഞുമാറുകയാണ് ഇവർ ചെയ്യുന്നത്. ജനങ്ങളുടെ മുന്നിൽ സുതാര്യത പ്രസംഗിക്കുന്നവരുടെ യഥാർത്ഥ മുഖം ഇവിടെയാണ് വെളിപ്പെടുന്നത്.”
യുകെ, യുഎസ്, ജർമ്മനി, വിയറ്റ്നാം, കമ്പോഡിയ, സിംഗപ്പൂർ, ബഹ്റൈൻ, മാലദ്വീപ്, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങി നിരവധി രാജ്യങ്ങളിലാണ് രാഹുൽ സന്ദർശനം നടത്തിയിട്ടുള്ളത്. എന്നാൽ കൗതുകകരമായ ഒരു കാര്യമുണ്ട്, ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് പോലും പോകാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. ഈ പത്ത് രാജ്യങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ വിരുദ്ധ പ്രവത്തനങ്ങൾ നടത്തുന്ന അമേരിക്കൻ ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ എൻജിഒ സംഘടനകളുടെ കൈകളുണ്ടോ എന്ന് ശക്തമായ സംശയമുണ്ട്. ജോർജ്ജ് സോറോസിന്റെ എൻജിഒകൾക്ക് വേണ്ടിയാണ് രാഹുൽ ഈ യാത്രകളിൽ പലതും നടത്തിയതെന്നാണ് ആരോപണങ്ങൾ ഉയരുന്നത്.
ഈ യാത്രകളിലൊക്കെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും—അവിടെച്ചെന്ന് ഇന്ത്യയെ കുറ്റപ്പെടുത്താനും ഇന്ത്യൻ ജനാധിപത്യത്തെ അധിക്ഷേപിക്കാനുമാണ് ഇദ്ദേഹം സമയം കണ്ടെത്തുന്നത്. വിദേശത്തുനിന്ന് ഒരുക്കുന്ന അജണ്ടകളാണ് പിന്നീട് കോൺഗ്രസ് ഇന്ത്യയിൽ വന്ന് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിച്ചപ്പോൾ ഡെമോക്രാറ്റ് പാർട്ടി നേതാവായ ഇലാൻ ഒമറിനെ കാണാൻ പ്രത്യേക താല്പര്യം കാണിച്ചു. കശ്മീരിൽ മോദി സർക്കാർ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞപ്പോൾ അതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിഷം തുപ്പിയ നേതാവാണ് ഇലാൻ ഒമർ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നും അത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നമാണെന്നും പ്രഖ്യാപിച്ച ഇത്തരമൊരു ഇന്ത്യ വിരുദ്ധ നേതാവിനെ കെട്ടിപ്പിടിക്കാൻ രാഹുൽ ഗാന്ധിക്ക് എങ്ങനെ സാധിക്കുന്നു? രാജ്യസ്നേഹത്തെക്കുറിച്ച് വാചാലനാകുന്ന ആളുടെ യഥാർത്ഥ വിദേശ അജണ്ട ഇതാണോ?”
ഈ യാത്രകൾ നടന്ന രാജ്യങ്ങളിൽ വലിയ തോതിലുള്ള അന്താരാഷ്ട്ര മാഫിയ ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവും ചെറുതല്ല. ഒമാനിൽ മാത്രം നാലോ അഞ്ചോ തവണയാണ് രാഹുൽ ഗാന്ധി പോയത്. അവിടെ അദ്ദേഹം സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള ഒരു റെസ്റ്റോറന്റ് ഉടമയ്ക്ക് ചൈനീസ് കമ്പനികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിന് പിന്നിൽ വലിയൊരു രാജ്യദ്രോഹ അട്ടിമറിയുടെ കഥയുണ്ട്. ഇന്ത്യയെ തന്ത്രപ്രധാന ശക്തിയാക്കി മാറ്റാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആന്തമാൻ നിക്കോബാർ പദ്ധതിയെ അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ഈ ചൈനീസ് താല്പര്യങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നുണ്ടോ എന്ന ദുരൂഹത ശക്തമാണ്.
കേരളത്തിലുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സമയത്ത്, പെട്ടെന്ന് പ്രചാരണങ്ങളൊക്കെ നിർത്തിവെച്ച് രാഹുൽ ഗാന്ധി ഗ്രേറ്റ് നിക്കോബാർ സന്ദർശിക്കുകയും കേന്ദ്രസർക്കാരിന്റെ പദ്ധതിക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തത് നാം കണ്ടതാണ്. തെരഞ്ഞെടുപ്പ് പോലും മറന്ന് നിക്കോബാറിലേക്ക് ഓടാൻ രാഹുലിന് എന്തായിരുന്നു ഇത്ര ധൃതി? ഈ നീക്കങ്ങൾക്ക് പിന്നിൽ ചൈനയുമായുള്ള രഹസ്യ ഇടപാടുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ് ഒപ്പുവെച്ച രഹസ്യ കരാറുകളുടെ തുടർച്ചയാണോ ഈ നീക്കങ്ങൾ?”
ഇനി നമുക്ക് ഈ വിവാദത്തിന്റെ ഏറ്റവും നിർണ്ണായകമായ ആ വശത്തേക്ക് വരാം. രാഹുൽ ഗാന്ധി നടത്തിയ 54 യാത്രകളിൽ എന്തുകൊണ്ടാണ് ഈ ആറ് യാത്രകൾ മാത്രം ഇത്രയധികം ദുരൂഹമായി തുടരുന്നത്? സാധാരണ ഒരു ജനപ്രതിനിധി വിദേശത്ത് പോകുമ്പോൾ അത് ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കോ ആകാം. എന്നാൽ ഈ ആറ് യാത്രകളുടെ കാര്യത്തിൽ എങ്ങോട്ടാണ് പോയതെന്നോ, എന്തിനാണ് പോയതെന്നോ ഉള്ള യാതൊരു വിവരവും രാജ്യത്തെ സുരക്ഷാ ഏജൻസികൾക്കോ സർക്കാരിനോ നൽകാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല.
ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥനായ ഒരു പാർലമെന്റ് അംഗം, രാജ്യത്തെ നിയമങ്ങളെയും സുരക്ഷാ പ്രോട്ടോക്കോളുകളെയും പൂർണ്ണമായി കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ യാത്രകൾ നടത്തിയത്. തനിക്ക് വിവിഐപി (VVIP) സുരക്ഷ നൽകുന്ന സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥരെപ്പോലും പൂർണ്ണമായി അന്ധകാരത്തിൽ നിർത്തിക്കൊണ്ട്, മുൻകൂട്ടി യാത്രാവിവരങ്ങൾ നൽകാതെ മുങ്ങിയ ഈ ആറ് യാത്രകൾക്ക് പിന്നിൽ വലിയ അജണ്ടകളുണ്ടെന്നാണ് ആരോപണം.
എന്താണ് ഗാന്ധി കുടുംബം ഇതിൽ ഒളിച്ചുവെക്കുന്നത്?
അമേരിക്ക, ബ്രിട്ടൻ, ജർമ്മനി പോലുള്ള പത്ത് പ്രമുഖ വിദേശ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളുടെ കൂട്ടത്തിലാണ് ഈ രഹസ്യ യാത്രകളും വരുന്നത്.
