മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; 

ൽഹിയിലേക്ക് കാൺപുരിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. വ്യാഴാഴ്ച രാത്രി 7:20-ഓടെ ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ പിന്നിടുമ്പോഴാണ് ട്രെയിനിന്റെ ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽചില്ലുകൾ തകന്നെങ്കിലും, ഭാഗവത് ഇരുന്നിരുന്ന സീറ്റിന് എതിർവശത്തായതിനാൽ വലിയൊരു അപകടം ഒഴിവാകുകയും അദ്ദേഹം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് ട്രെയിൻ അടുത്തുള്ള തുണ്ടല സ്റ്റേഷനിൽ അടിയന്തരമായി നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ട വേളയിലാണ് ഈ സംഭവം നടന്നത്. ട്രെയിനിന്റെ ചില്ലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ മേഖലയിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവാണെങ്കിലും, മോഹൻ ഭാഗവത് സഞ്ചരിച്ച കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് ഉത്തർപ്രദേശ് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും മറ്റ് ലക്ഷ്യങ്ങളും കണ്ടെത്താൻ ഉന്നതതല അന്വേഷണം നടന്നുവരികയാണ്. കസ്റ്റഡിയിലുള്ള വ്യക്തിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണ്ണായകമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *