രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കേണ്ട, എന്നാൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവ്വം മറച്ചുവെക്കാൻ ശ്രമിക്കുന്ന അതീവ ഗുരുതരമായ ഒരു വാർത്തയിലേക്കാണ് ഇന്ന് നമ്മൾ വിരൽ ചൂണ്ടുന്നത്.
നമ്മൾ എന്നും വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രത്യേക പ്രവണതയുണ്ട്. മറ്റുള്ളവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സദാസമയവും വിരൽ ചൂണ്ടി കാണിച്ച്, അവരെ രാജ്യദ്രോഹികളാക്കാനും മോശക്കാരാക്കാനും ഇവിടെ ചില പ്രത്യേക രാഷ്ട്രീയ ശക്തികൾക്ക് വലിയ ആവേശമാണ്.
നമുക്കറിയാം, പശ്ചിമ ബംഗാളിലോ മറ്റോ ഉള്ള മുസ്ലിം സഹോദരങ്ങൾ അവരുടെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും ചെയ്യുമ്പോഴോ, അല്ലെങ്കിൽ അവരുടെ മതപരമായ ആചാരങ്ങൾ പൊതുവഴിയിലോ മറ്റോ നടത്തുമ്പോഴോ ഒക്കെ വലിയ രീതിയിലുള്ള കോലാഹലങ്ങളാണ് ബി.ജെ.പി നേതാക്കളും അവരുടെ സൈബർ അണികളും ചേർന്ന് ഇവിടെ ഉണ്ടാക്കാറുള്ളത്. “അതാ രാജ്യം അപകടത്തിലാണ്, സംസ്കാരം നശിക്കുന്നു, നിയമലംഘനം നടക്കുന്നു, ഇവിടെ ഭൂരിപക്ഷ സമുദായം വേട്ടയാടപ്പെടുന്നു” എന്നൊക്കെ പറഞ്ഞ് വലിയ തോതിൽ അവർ എതിർപ്പും വർഗീയ ധ്രുവീകരണത്തിനായുള്ള പ്രചാരണങ്ങളും നടത്തും. മറ്റുള്ളവരുടെ കാര്യത്തിലും അവരുടെ മതപരമായ ആചാരങ്ങളിലും ഇത്രയും വലിയ ‘ആത്മാർത്ഥതയും’ വ്യാകുലതയും കാണിക്കുന്ന ഈ ബി.ജെ.പിയും സംഘപരിവാറും സ്വന്തം കാര്യം വരുമ്പോൾ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണ് ഇപ്പോൾ രാജ്യം ഞെട്ടുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംഘപരിവാറിന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തട്ടകവും അവരുടെ അധികാരത്തിലേക്കുള്ള ചവിട്ടുപടിയുമായിരുന്ന അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് ഇപ്പോൾ വരുന്ന വാർത്തകൾ അവരെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള ഒന്നല്ല. രാമന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കുന്ന, രാമന്റെ പേരിൽ രാജ്യത്ത് അധികാരം പിടിച്ച ഇതേ ബി.ജെ.പിക്ക് അവരുടെ സ്വന്തം പാർട്ടിയിലെ ആളുകൾക്ക് അയോധ്യയിൽ കൊള്ളയടിക്കാൻ ലൈസൻസ് നൽകിയിരിക്കുകയാണോ എന്ന് സാധാരണക്കാരായ ഹൈന്ദവ വിശ്വാസികൾ പോലും ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ സാധാരണക്കാരായ ഭക്തജനങ്ങൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം ഭക്തിപൂർവ്വം നൽകുന്ന കാണിക്കപ്പണത്തിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. അതെ, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ ഒഴുകിയെത്തി ഭഗവാന് സമർപ്പിച്ച പണം ഇവിടുത്തെ സംഘപരിവാർ നേതാക്കൾ അടിച്ചുമാറ്റിയിരിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവന്നിരിക്കുന്നത്.
ഇതൊരു ചെറിയ അഴിമതിക്കഥയല്ല. ഇതിനേക്കാൾ വലിയ കോമഡി എന്താണെന്ന് വെച്ചാൽ, ഈ വിവരം പുറത്തുവിട്ടത് പ്രതിപക്ഷ നേതാക്കളോ ബി.ജെ.പി വിരുദ്ധരോ ആരുമല്ല. സംഘപരിവാറിന്റെ സ്വന്തം ആളായ, മുൻ ബി.ജെ.പി ,എം.പിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിനേഷ് ഫോഗട്ടിനെപ്പോലെയുള്ള രാജ്യത്തിന്റെ അഭിമാനമായ വനിതാ കായികതാരങ്ങൾക്ക് ലൈംഗിക ചൂഷണത്തിനെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യേണ്ടി വന്ന സാഹചര്യമുണ്ടാക്കിയ അതേ വിവാദ നായകൻ ബ്രിജ് ഭൂഷൺ! അദ്ദേഹം ഇപ്പോൾ പരസ്യമായി ക്യാമറകൾക്ക് മുന്നിൽ പറയുകയാണ്, അയോധ്യയിൽ വലിയ ക്രമക്കേടുകളും പണം കാണാതാവലുകളും നടക്കുന്നുണ്ടെന്ന്. തനിക്ക് ഇപ്പോൾ ചില കാര്യങ്ങൾ പൂർണ്ണമായി തുറന്നുപറയാൻ സമയമായിട്ടില്ലെന്നും, ഇതിന് പിന്നിൽ പാർട്ടിയിലെയും ഭരണത്തിലെയും വലിയ ആളുകളാണ് ഉള്ളതുകൊണ്ട് സത്യങ്ങൾ വിളിച്ചുപറയാൻ ഭയമുണ്ടെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. കൃത്യമായ സമയം വരുമ്പോൾ എല്ലാ തെളിവുകളും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇതിലും വലിയ അട്ടിമറിയും ആസൂത്രണവും എന്താണെന്ന് വെച്ചാൽ, ഈ കൊള്ളയുടെ തെളിവുകൾ പൂർണ്ണമായി നശിപ്പിക്കാൻ വേണ്ടി ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലും ഇതിനകം ഡിലീറ്റ് ചെയ്ത് കളഞ്ഞിരിക്കുകയാണ്. ബംഗാളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ നാലായിരത്തിലധികം ഇ.വി.എം മെഷീനുകൾ ദുരൂഹമായ സാഹചര്യത്തിൽ കത്തിച്ചു ചാമ്പലാക്കിയ വാർത്ത നമ്മൾ കണ്ടതാണ്. അതിന്റെ തൊട്ടുപിന്നാലെയാണ് അയോധ്യയിലെ തെളിവുകളും ഇത്തരത്തിൽ ആസൂത്രിതമായി നശിപ്പിക്കപ്പെടുന്നത്. ഒരു വശത്ത് അഴിമതി നടത്തുക, മറുവശത്ത് അതിന്റെ തെളിവുകൾ വളരെ കൃത്യമായി നശിപ്പിക്കുക എന്നത് ഇവരുടെ പണ്ടേയുള്ള സ്ഥിരം പ്രവർത്തന തന്ത്രമാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ഒന്നാമത്തെ കാര്യമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം. രാജ്യത്ത് അധികാരം ഉറപ്പിക്കാൻ അവർ ജനങ്ങളുടെ മനസ്സിലേക്ക് രാമനെ പ്രതിഷ്ഠിക്കുകയും മതവികാരം ഉണർത്തുകയും ചെയ്തു. ഭക്തർ അവരെ വിശ്വസിച്ച് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. എന്നാൽ ആ ഭക്തരുടെ പണവും സ്വർണ്ണവും കൊള്ളയടിക്കാൻ സംഘപരിവാറിന് യാതൊരു മടിയുമില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. മുൻപ് കേരളത്തിൽ ശബരിമലയിലെ അയ്യപ്പന്റെ സ്വർണ്ണം കവർന്നത് സഖാക്കളാണെന്ന് പറഞ്ഞ് ഇവിടെ വലിയ തോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ഇതേ ആളുകളാണ് ഇപ്പോൾ അയോധ്യയിൽ രാമന്റെ സ്വത്ത് കൊള്ളയടിച്ചുകൊണ്ട് നാണംകെട്ടിരിക്കുന്നത്. ഈ വാർത്തകൾ ഇത്രയും വലുതായി പുറത്തുവന്നിട്ടും നമ്മുടെ മുഖ്യധാരാ ‘ഗോദി മാധ്യമങ്ങൾ’ ഒന്നും മിണ്ടില്ല, കാരണം അവർക്ക് നരേന്ദ്രമോദിയെയും ബി.ജെ.പിയെയും സ്തുതിക്കാനേ സമയമുള്ളൂ.
ഇവരുടെ ഈ ഇരട്ടത്താപ്പ് എല്ലാ കാര്യത്തിലുമുണ്ട്. പശുവിനെ ‘ഗോമാതാവ്’ എന്ന് വിളിച്ച് മുസ്ലിങ്ങൾക്കും ദളിതർക്കുമെതിരെ രാജ്യവ്യാപകമായി ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും ഇവർ സംഘടിപ്പിക്കും. എന്നിട്ടോ? ഇതേ പശുക്കളെ കോർപ്പറേറ്റ് അറവുശാലകളിലേക്ക് എത്തിച്ച്, അറുത്ത് പ്യാക്ക് ചെയ്ത്, ‘ഹലാൽ’ സ്റ്റിക്കർ ഒട്ടിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വലിയ ബിസിനസിൽ നിന്ന് കോടികളുടെ ലാഭവിഹിതം പറ്റി ജീവിക്കുന്നവരും ഇതേ സംഘപരിവാറുകാർ തന്നെയാണ്. ചുരുക്കത്തിൽ, രാമന്റെ പേരിൽ മസ്ജിദുകൾ തല്ലിപ്പൊളിക്കാനും, ചർച്ചുകളിൽ അക്രമം ഉണ്ടാക്കാനും, ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴ ഒഴുക്കാനും ഇവർക്ക് യാതൊരു മടിയുമില്ല. എന്നാൽ അതേ രാമന്റെ പേരിൽ വരുന്ന പണവും സ്വർണ്ണവും സ്വന്തം പോക്കറ്റിലേക്ക് മാറ്റാൻ ഇവർക്ക് വലിയ ആവേശവുമാണ്.
ഇത് ഇന്ന് തുടങ്ങിയ ഒരു പ്രതിഭാസമല്ല. മുൻപ് 2021-ലും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാട് അഴിമതികൾ പുറത്തുവന്നിരുന്നു. അന്ന് ആ ഭൂമി അഴിമതിക്കേസിൽ ഉയർന്നുകേട്ട ഒരു പ്രധാന പേരുണ്ട്, ആ വ്യക്തിയാണ് ഇന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രധാന പദവിയിൽ ഇരിക്കുന്നത് എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം നമ്മൾ ചിന്തിക്കണം. അധികാരവും പണവും ഉപയോഗിച്ച് എങ്ങനെയാണ് ഇവർ പരസ്പര ബന്ധിതമായി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കാര്യങ്ങളെയും നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?
സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ദൈവമോ, മതമോ, ഗോമാതാവോ, ശ്രീരാമനോ ഒന്നും അവരുടെ ആത്മാർത്ഥമായ വിശ്വാസത്തിന്റെ ഭാഗമല്ല. മറിച്ച്, ഇവയെല്ലാം സ്വന്തം ബാങ്ക് ബാലൻസും ആസ്ഥിയും വർദ്ധിപ്പിക്കാനും, അധികാരം നിലനിർത്താനുമുള്ള എളുപ്പവഴികൾ മാത്രമാണ്. യാതൊരു അധ്വാനവുമില്ലാതെ പണം സമ്പാദിക്കാനുള്ള നല്ലൊരു മീഡിയം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള ഇവർ, ഇന്ന് ദൈവത്തിന്റെ പേരിൽ അധികാരം നിലനിർത്താൻ ശ്രമിക്കുകയും, അതേ ദൈവത്തിന്റെ സ്വത്തുക്കൾ പോലും കൊള്ളയടിക്കുകയും ചെയ്യുന്നു. ഇതൊക്കെ കാണുമ്പോഴാണ് മറ്റുള്ളവരുടെ ആചാരങ്ങളെയും പെരുന്നാൾ ആഘോഷങ്ങളെയും കുറ്റം പറയാൻ ഇവർക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് നമ്മൾ ചിന്തിച്ചുപോകുന്നത്. വിശ്വാസികളായ സാധാരണ മനുഷ്യർ തങ്ങളുടെ കണ്ണുതുറന്ന് ഈ കാപട്യം തിരിച്ചറിയേണ്ടതുണ്ട്.
അയോധ്യയിൽ വൻ കൊള്ള;ബ്രിജ് ഭൂഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
