മോദി തന്നെ ഒന്നാമൻ! ഇൻസ്റ്റഗ്രാമിൽ ലോക ചരിത്രം കുറിച്ച് നരേന്ദ്ര മോദി; 100 മില്യൺ ഫോളോവേഴ്‌സ് തികയ്ക്കുന്ന ആദ്യ ലോകനേതാവ്

മോദി തന്നെ ഒന്നാമൻ! ഇൻസ്റ്റഗ്രാമിൽ ലോക ചരിത്രം കുറിച്ച് നരേന്ദ്ര മോദി; 100 മില്യൺ ഫോളോവേഴ്‌സ് തികയ്ക്കുന്ന ആദ്യ ലോകനേതാവ്ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവെന്ന ചരിത്രനേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കി. ഇൻസ്റ്റഗ്രാമിൽ മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി അദ്ദേഹം മാറി.

സമീപദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരുന്നു. ഇതിനെത്തുടർന്ന് വെറും ഒരാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.

ലോകനേതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 43.2 മില്യൺ ഫോളോവേഴ്‌സാണുള്ളത്. ട്രംപിനേക്കാൾ രണ്ടിരട്ടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ഇന്ത്യയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യണും ഫോളോവേഴ്‌സാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *