ജനങ്ങളുടെ ഓർമ്മശക്തിയെ പരിഹസിച്ചുകൊണ്ട് സ്വന്തം പാർട്ടിയുടെ കറപുരണ്ട ഭൂതകാലം വിഴുങ്ങി, രാഷ്ട്രീയത്തിൽ ഇരട്ടത്താപ്പിന്റെ ഒരൊന്നൊന്നര ആറാട്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്
മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ… അവർ ഒരു പ്രഭാഷണ സഭയിലേക്ക് ഇരിക്കുന്നു. അവിടെ പ്രസംഗിക്കുന്നത് ആർ.എസ്.എസ് ചീഫ് മോഹൻ ഭാഗവത്! ഈ ദൃശ്യം കണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചു. “ഇത് അതീവ ഗൗരവമുള്ള വീഴ്ചയാണ്, വൈസ് ചാൻസലർ പദവിയുടെ അന്തസ്സ് കളഞ്ഞുകുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. ഈ വിസിമാർ കേരളത്തോട് മാപ്പ് പറയണം” എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുമ്പോൾ… അദ്ദേഹം ഒരു കാര്യം മറന്നുപോയി. ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഒളിച്ചുവെച്ചിരുന്ന, സ്വന്തം പാർട്ടിയുടെ കറപുരണ്ട ഒരു പഴയ രഹസ്യം!
എന്താണ് ഈ വിവാദത്തിന്റെ പിന്നിലെ യഥാർത്ഥ വസ്തുതകൾ? എന്തൊക്കെയാണ് ഇവിടെ മറച്ചുവെക്കപ്പെടുന്നത്? നമുക്ക് വിശദമായി തന്നെ പരിശോധിക്കാം
ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മോഹൻ ഭാഗവത് പങ്കെടുത്ത ഒരു പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തു എന്നതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിതുറന്നിരിക്കുന്നത്. വിസിമാരുടെ ഈ നടപടിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് വലിയ ആദരവുണ്ടെന്നും, അത് കളഞ്ഞുകുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ഒരു സംഘടനയുടെ പരിപാടിയിൽ ഇവർ പങ്കെടുത്തതെന്നും മുഖ്യ മന്ത്രി വി.ഡി. സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്. ഈ മൂന്ന് വിസിമാരും കേരളത്തോട് പരസ്യമായി മാപ്പ് പറയണം എന്നാണ് സതീശൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് താഴെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇട്ട ഒരു മാസ്സ് കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ യഥാർത്ഥ ചർച്ച. അങ്ങനെയെങ്കിൽ സതീശൻ സാറേ, ആദ്യം മാപ്പ് പറയേണ്ടത് താങ്കളല്ലേ എന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്. കാരണം ഇതേ വി ഡി സതീഷന് മുൻപ് ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ചരിത്രം ആരും മറന്നിട്ടില്ല!
വിസിമാർക്കെതിരെ വാളെടുക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പാർട്ടി കേന്ദ്രം ഭരിച്ചിരുന്ന കാലത്ത്, ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ഓരു സംഭവം നടന്നിട്ട് ഉണ്ട് ഓർക്കുന്നുണ്ടോ നിങ്ങൾ അത് എന്താണ് എന്ന്നമുക്കൊന്ന് പരിശോധിക്കാം. ഈ പോസ്റ്റിന് താഴെ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇട്ട കമന്റ് അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. “അങ്ങനെയെങ്കിൽ ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്” എന്നാണ് സുരേന്ദ്രൻ തിരിച്ചടിച്ചത്. കാരണം ഇതേ വി.ഡി. സതീശൻ മുൻപ് ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്ത ചരിത്രം ജനങ്ങൾ മറന്നിട്ടില്ല! എന്നാൽ അതിനെക്കാൾ വലിയൊരു സത്യം പുറത്തുണ്ട്. സതീശൻ സാറേ… സോണിയാ ഗാന്ധിയുടെ UPA ഭരണകാലത്ത്, രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏൽക്കേണ്ട ഐപിഎസ് ട്രെയിനികൾക്ക് ക്ലാസെടുക്കാൻ ഒരു കൊടും തീവ്രവാദിയെ ഏൽപ്പിച്ച കാര്യം താങ്കൾ മറന്നുപോയോ?
നമുക്ക് ആ ചരിത്രത്തിലേക്ക് പോകാം. 2013 മേയ് 13. സ്ഥലം: ഹൈദരാബാദിലുള്ള പോലീസ് ട്രെയിനിംഗ് അക്കാദമി—സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി (NPA). രാജ്യത്തെ കാക്കേണ്ട 160 ഓളം വരുന്ന യുവ ഐപിഎസ് ട്രെയിനികളും നൂറോളം സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരും, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് തുടങ്ങി പത്ത് രാജ്യങ്ങളിലെ ട്രെയിനികളും അവിടെ ഒരുമിച്ചുകൂടുന്നു. അവർക്ക് ക്ലാസെടുക്കാൻ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ തിരഞ്ഞെടുത്തത് ആരെയാണെന്നറിയാമോ? ഇന്ന് അന്താരാഷ്ട്ര തലത്തിൽ കള്ളപ്പണം വെളുപ്പിക്കലിനും മതസ്പർദ്ധ വളർത്തലിനും ഭീകരവാദ പ്രേരണയ്ക്കും കുറ്റാരോപിതനായി മലേഷ്യയിൽ ഒളിവിൽ കഴിയുന്ന കൊടും തീവ്രവാദി സക്കീർ നായികിനെ! ദേശീയ മാധ്യമമായ ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ ഉൾപ്പെടെ അന്ന് അച്ചടിച്ചുവന്ന വാർത്തകൾ പരിശോധിച്ചാൽ ഈ സംഭവത്തിന്റെ ഭീകരത മനസ്സിലാകും.
രാജ്യത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ സക്കീർ നായിക് സംസാരിച്ച വിഷയം എന്താണെന്ന് കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. “ഭീകരവാദവും ജിഹാദും ഇസ്ലാമിക കാഴ്ചപ്പാടിൽ” എന്നതായിരുന്നു ആ വിഷയം. ഈ ക്ലാസിനിടയിൽ സക്കീർ നായിക് ഇസ്ലാമിന്റെ ഗുണഗണങ്ങൾ മാത്രം വാഴ്ത്തിപ്പാടുകയല്ല ചെയ്തത്, പകരം അവിടെയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി മതത്തിലേക്ക് ക്ഷണിക്കുക കൂടിയാണ് ഉണ്ടായത്. “ഈ ലോകം ഇസ്ലാമിന് വേണ്ടി മാത്രമാണ് ഉണ്ടാക്കിയത് എന്നും, സൂര്യനും ചന്ദ്രനും വരെ ഇസ്ലാമാണ്” എന്നുമുള്ള വിചിത്ര വാദങ്ങൾ ഇയാൾ അന്ന് ഐപിഎസുകാരുടെ മുന്നിൽ ഉന്നയിച്ചതായി തെലങ്കാനയിലെ ഒരു ജില്ലാ പോലീസ് സൂപ്രണ്ട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സെഷനിൽ 70 ഓളം ഐഎഫ്എസ് ഉദ്യോഗസ്ഥരും അമ്പതിലധികം സിആർപിഎഫ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. മാസത്തിൽ രണ്ട് തവണ വീതം ഏകദേശം 12 ക്ലാസുകളാണ് ഈ സക്കീർ നായിക് ആ അക്കാദമിയിൽ കൈകാര്യം ചെയ്തത് എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
നമുക്ക് നോക്കാം, ആരാണ് യഥാർത്ഥത്തിൽ ഈ സക്കീർ നായിക്? എന്തുകൊണ്ടാണ് ഈ വിഷയത്തിൽ നമ്മുടെ പ്രതിപക്ഷ നേതാവോ മറ്റുള്ളവരോ ഒന്നും മിണ്ടാത്തത്? മെഡിക്കൽ ഡോക്ടറായി ജീവിതം തുടങ്ങി പിന്നീട് പീസ് ടിവി എന്ന ചാനലിലൂടെ ആഗോളതലത്തിൽ തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിച്ച ആളാണ് സക്കീർ നായിക്. 2016-ൽ ബംഗ്ലാദേശിലെ ധാക്കയിൽ ഉണ്ടായ ഭീകരാക്രമണത്തിലെ പ്രതികൾക്ക് പ്രചോദനമായത് സക്കീർ നായികിന്റെ പ്രസംഗങ്ങളാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾക്കെതിരെ ഇന്ത്യ അന്വേഷണം ശക്തമാക്കുന്നത്. മതസ്പർദ്ധ വളർത്തൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ത്യ ഇയാളെ നിരോധിക്കുകയും ഇയാളുടെ സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യയിൽ നിന്ന് ഒളിച്ചോടി മലേഷ്യയിൽ അഭയം തേടിയിരിക്കുകയാണ് ഈ കൊടും തീവ്രവാദി. കേരളത്തിൽ വന്ന് ഏലത്തൂരിൽ ട്രെയിൻ കത്തിച്ച പ്രതിക്ക് പോലും സക്കീർ നായികിന്റെ ആശയങ്ങളോട് കടുത്ത ആരാധന ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ദിഗ്വിജയ് സിംഗ് ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ പല മുതിർന്ന നേതാക്കളും മുൻപ് ഇയാളുമായി വേദി പങ്കിട്ട ചരിത്രവും നമ്മുടെ മുന്നിലുണ്ട്. ഇങ്ങനെയുള്ള ഒരു തീവ്രവാദിയെ വെച്ച് രാജ്യത്തെ കാക്കേണ്ട പോലീസുകാർക്ക് ക്ലാസ് എടുപ്പിച്ചവരാണ് ഇന്ന് ദേശസ്നേഹിയായ ആർ.എസ്.എസ് ചീഫിന്റെ പ്രസംഗം കേൾക്കാൻ പോയ വിസിമാരെ കുറ്റം പറയുന്നത് എന്നത് എത്ര വലിയ വൈരുദ്ധ്യമാണ്!
ഈ വിവാദങ്ങൾക്ക് പിന്നിൽ കളിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ബി. അശോക് ഐഎഎസിന്റെ ചരിത്രം കൂടിയറിയുമ്പോൾ ഈ തിരക്കഥ പൂർണ്ണമാകും. കഴിഞ്ഞ ആഴ്ച വിസിമാരെ ഉൾപ്പെടുത്തി അദ്ദേഹം ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയെങ്കിലും വിസിമാർ ഒരുമിച്ച് അതിൽ നിന്നും എക്സിറ്റ് അടിച്ചു. അതിന്റെ പ്രതികാരമായാണ് ഈ പുതിയ വിവാദം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ഡോ. ബി. അശോകിന്റെ പഴയകാല ചരിത്രം എന്താണ്? 2013 ഏപ്രിലിൽ, ഉമ്മൻചാണ്ടി സർക്കാർ കേരളം ഭരിക്കുമ്പോൾ നരേന്ദ്ര മോദി ശിവഗിരി മഠം സന്ദർശിക്കുന്നതിനെതിരെ അന്നത്തെ യുഡിഎഫും എൽഡിഎഫും വലിയ എതിർപ്പ് ഉയർത്തിയിരുന്നു. അന്ന് വൈസ് ചാൻസലറായിരുന്ന ഡോ. ബി. അശോക് “മോദി ശിവഗിരിയിൽ വന്നാലെന്താ?” എന്ന് ചോദിച്ച് കേരളകൗമുദിയിൽ ഒരു തകർപ്പൻ ലേഖനം എഴുതി. നരേന്ദ്ര മോദിയെ പ്രകീർത്തിക്കുന്നതായിരുന്നു ആ ലേഖനം. തുടർന്ന് പ്രകോപിതരായ അന്നത്തെ സർക്കാർ അദ്ദേഹത്തെ വിസി സ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണറോട് ശുപാർശ ചെയ്തു. എന്നാൽ സുപ്രീം കോടതിയിൽ പോയ അശോകിന് അനുകൂലമായാണ് വിധി വന്നത്. “ഒരു പത്രത്തിൽ ലേഖനം എഴുതുന്നത് മാത്രം ചട്ടലംഘനമായി കാണാൻ കഴിയില്ല” എന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം അനുഭവത്തിൽ നിന്ന് ഈ നിയമം അറിയാവുന്ന അശോക് തന്നെയാണ് ഇന്ന് വിസിമാർക്കെതിരെ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വാസ്തവത്തിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗമായ ദീപ്തി എന്ന പ്ലീഡർ രാജി വെച്ച വിഷയം ചർച്ചകളിൽ നിന്ന് മറയ്ക്കാനാണോ ഈ പുതിയ നാടകം എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
