മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തുറന്നടിച്ച് അനുപമ പരമേശ്വരൻ!

തെന്നിന്ത്യൻ നടി അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയയിലെ തന്റെ സമീപകാല പോസ്റ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. പുതിയ ചിത്രമായ ‘ക്രേസി കല്യാണ’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവർത്തകർക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നടിയുടെ ഈ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെ ഇത്തരം കാര്യങ്ങൾ പങ്കുവെച്ച രീതി ശരിയാണോ എന്ന ചോദ്യത്തിന്, അത് തന്റെ സ്വകാര്യ പേജാണെന്നും എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും അനുപമ തുറന്നടിച്ചു.

താൻ ആരോടും ദേഷ്യം തീർത്തതല്ലെന്നും, ഒരു സ്ത്രീയുടെ മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും അത് ചെയ്തതിൽ അഭിമാനമുണ്ടെന്നും അനുപമ വ്യക്തമാക്കി. മറ്റൊരാളെ പഴിചാരുകയല്ലേ എന്ന ചോദ്യത്തിന്, “എന്റെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം, സാരമില്ല ഇത് എന്റെ ഇൻസ്റ്റഗ്രാം ആണ്, എനിക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും” എന്ന് പറഞ്ഞ് നടി വിഷയം അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *