യുദ്ധത്തിൽ ജയിച്ചത് ഇറാൻ; നെതന്യാഹുവിന് കനത്ത തിരിച്ചടി,

യുദ്ധം കാരണം ഇസ്രയേലിന്റെ ദീർഘകാല സുരക്ഷിതത്വം വലിയ രീതിയിൽ ദുർബലപ്പെട്ടതായും ആശങ്ക പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത മങ്ങലേൽപ്പിക്കുന്നതാണ് ഈ സർവേ ഫലങ്ങൾ. നെതന്യാഹുവിന്റെ കടുത്ത പിന്തുണക്കാരായ വലതുപക്ഷ അനുയായികളിൽ 93.1 ശതമാനം പേരും യുദ്ധത്തിൽ ഇറാനാണ് ജയിച്ചതെന്ന് വിശ്വസിക്കുന്നു എന്നത് ശ്രദ്ധേയമാണ്. യുദ്ധത്തിലെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറയുന്ന അവകാശവാദങ്ങൾ 72.5 ശതമാനം ജനങ്ങളും പൂർണ്ണമായി തള്ളിക്കളയുകയാണ്. ഇതോടെ നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള പിന്തുണ മാർച്ചിലെ 40.5 ശതമാനത്തിൽ നിന്നും ജൂണിൽ വെറും 29.4 ശതമാനമായി കുത്തനെ ഇടിഞ്ഞു.

അതേസമയം, ഗാസ ആക്രമണത്തിന് തൊട്ടുപിന്നാലെ രാജ്യം വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങിയതിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെങ്കിലും, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ സൈനിക നടപടിയെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 48.1 ശതമാനം പേർ ഈ നീക്കത്തെ അനുകൂലിച്ചപ്പോൾ 21 ശതമാനം പേർ മാത്രമാണ് എതിർത്തത്. 2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയെ ഒന്നാകെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *