‘ഗാട്ട കുസ്തി 2’ തിയേറ്ററുകളിൽ തരംഗമാകുന്നു!

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഗാട്ട കുസ്തി 2’ വമ്പൻ വിജയത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രത്തിലെ പ്രേക്ഷകശ്രദ്ധ നേടിയ “തങ്ക മകളേ” എന്ന ഹൃദയസ്പർശിയായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. മോഹൻ രാജന്റെ വരികൾക്ക് ഷോൺ റോൾഡൻ സംഗീതം പകർന്ന ഈ വൈകാരിക മെലഡി ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. അച്ഛനും അമ്മയും മകളും തമ്മിലുള്ള ഊഷ്മളമായ കുടുംബബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

ഗുസ്തി രംഗങ്ങളും ആക്ഷനും ഫാമിലി ഡ്രാമയും കോമഡിയും സമമായി ചേർത്തൊരുക്കിയ ഈ പക്കാ ഫാമിലി എന്റർടെയ്‌നർ, വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി. തമിഴ്‌നാടിന് പുറമെ കേരളത്തിലും മികച്ച പ്രതികരണത്തോടെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം മുന്നേറുന്നത്. E4 എന്റർടെയിൻമെന്റ് കേരളത്തിൽ തിയേറ്ററുകളിലെത്തിച്ച ഈ ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *