ശബരിമല സ്വർണ്ണക്കൊള്ള കേസ്! 

ബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണുള്ളത്.

2019-ലെ സ്വർണ്ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025-ൽ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ കമ്പനിക്ക് കൈമാറിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. പ്രശാന്ത് തന്റെ ഭാഗം ന്യായീകരിച്ച് വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും, കസ്റ്റഡിയിൽ ലഭിച്ച ശേഷം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *