കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത മഴ തുടരുന്നു. മുൻകരുതലിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ തോണിക്കയം, തിരിഗക്കയം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്ക് ഇന്ന് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കൂടാതെ, നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള മാവൂർ റോഡ് കോട്ടുളിയിലും ഈങ്ങാപ്പുഴയിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും ഈങ്ങാപ്പുഴ പയോണ ഭാഗത്ത് വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടെ കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലാവുകയും, സുരക്ഷ മുൻനിർത്തി രണ്ട് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
