ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു;

ലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ജനപ്രിയ കൂട്ടുകെട്ടായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രം വരുന്ന സെപ്റ്റംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട നാലുപേരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നത്.

സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ എന്നിവരടക്കം വൻ താരനിരയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും അണിനിരക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് വലിയൊരു വിരുന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *