ശബരിമല നട ഇന്ന് തുറക്കും; 

നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി ദീപം തെളിയിക്കും. ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി പൂജകൾ നടക്കുക. എന്നാൽ, പത്തനംതിട്ടയിലും റാന്നിയിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ പ്ലാൻ ചെയ്ത തീർത്ഥാടകർ സന്ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശിച്ചു.

അതിതീവ്ര മഴയെത്തുടർന്ന് പമ്പാ നദി കരകവിഞ്ഞൊഴുകുകയും 2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ്. റാന്നി ടൗണിലും സമീപത്തെ ജനവാസ മേഖലകളിലും വെള്ളം കയറി വ്യാപാര സ്ഥാപനങ്ങളടക്കം മുങ്ങിയിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് യാത്ര കഴിവതും ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *