തമിഴ് താരം വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ, കുട്ടിക്കാലത്ത് അച്ഛനൊപ്പം ‘വേട്ടൈക്കാരൻ’ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടിൽ ഡാൻസ് ചെയ്തതിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
അന്ന് ആക്ഷൻ പറഞ്ഞപ്പോൾ ചുറ്റുമുള്ള ആളുകളെ കണ്ട് പേടിച്ച് അച്ഛനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചതായി സഞ്ജയ് ഓർക്കുന്നു. അച്ഛനും കൊറിയോഗ്രാഫർ ഷോബി മാസ്റ്ററും ചേർന്നാണ് തന്നെ കംഫർട്ടബിൾ ആക്കിയത്. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ ഗൗരവമറിയാതെ ആസ്വദിച്ചാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയിൽ പോയി ഡാൻസ് ചെയ്യുന്ന ശീലമില്ലാത്ത താൻ അത് എങ്ങനെ ചെയ്തെന്ന് ഇപ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും കൂട്ടുകാർ ആ അത് കാണിച്ച് ഇപ്പോഴും കളിയാക്കാറുണ്ടെന്നും ഒരു അഭിമുഖത്തിൽ സഞ്ജയ് ചിരിയോടെ കൂട്ടിച്ചേർത്തു.
