സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

ന്ദേമാതരത്തെ അപമാനിച്ചുവെന്നാരോപിച്ചുള്ള പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിയമോപദേശം തേടി. വിഷയം സജീവമാക്കിനിർത്താൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുന്ന ബിജെപി, മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ വന്ദേമാതരം ആലപിച്ചുകൊണ്ട് പ്രതിഷേധം ശക്തമാക്കി.

മംഗളൂരുവിലും ഡൽഹിയിലുമായി ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരാതികൾ നൽകാനാണ് ബിജെപിയുടെ നീക്കം. സംഭവത്തെ രാജ്യദ്രോഹ നടപടിയായി വിശേഷിപ്പിച്ച് ശക്തമായ രാഷ്ട്രീയ ആക്രമണമാണ് അവർ തുടരുന്നത്.മറുവശത്ത്, പോലീസ് കേസെടുത്താൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. എന്നാൽ സംഘാടനത്തിലുണ്ടായ പാളിച്ചയെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *