സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്!

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയോളവുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,270 രൂപയായും ഒരു പവന്റെ വില 1,14,160 രൂപയായും ഉയർന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു നിരക്ക്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വിപണിയിലെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *