പിണറായി വിജയന്റെ അഴിമതികൾ വി.ഡി. സതീശനും അതേപടി തുടരുകയാണ് എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതി രഹിത കേരളം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന് 140 ദിവസങ്ങൾ പിന്നിടുമ്പോൾ ജനങ്ങൾ കാണുന്നത് വലിയ തോതിലുള്ള അഴിമതികളാണെന്നും, ഈ രാഷ്ട്രീയ ശൈലി മാറേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസപ്പടി കേസിൽ വലിയ കൊള്ളയാണ് നടന്നിട്ടുള്ളതെന്നും, പിണറായി ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ നിലവിലെ സർക്കാരും അഴിമതി ഒളിച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. എഫ്.ഐ.ആർ ഇടുകയോ വിജിലൻസ് അന്വേഷണം നടത്തുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണം. അയ്യപ്പന്റെ പേരിൽ വോട്ട് തേടിയ കോൺഗ്രസ് സ്വർണ്ണക്കൊള്ള കേസിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
