ആഗോള രാഷ്ട്രീയത്തെയും മിഡിൽ ഈസ്റ്റിലെ സുരക്ഷാ അന്തരീക്ഷത്തെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ പുതിയൊരു വഴിതിരിവിലേക്ക് എത്തിയിരിക്കുകയാണ്. ഈ യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വ്യക്തമാക്കിയത് അന്താരാഷ്ട്ര സമൂഹത്തിന്റെ വലിയ ശ്രദ്ധയാണ് ആകർഷിച്ചിരിക്കുന്നത്. വർഷാവസാനത്തോടെ മിഡിൽ ഈസ്റ്റിലെ ഈ രൂക്ഷമായ സംഘർഷം അവസാനിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. ഫോക്സ് ന്യൂസിന്റെ പ്രശസ്തമായ ‘സ്പെഷ്യൽ റിപ്പോർട്ട് വിത്ത് ബ്രെറ്റ് ബെയർ’ ഷോയിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ നയം പ്രസിഡന്റ് വ്യക്തമാക്കിയത്. തങ്ങൾ ഒരിക്കലും ഈ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഇത് അവസാനിപ്പിക്കാനുള്ള പന്ത് പൂർണ്ണമായും അമേരിക്കയുടെ കോർട്ടിലാണെന്നും അദ്ദേഹം തുറന്നടിച്ചു.
നിർമ്മാർജ്ജനം ചെയ്യും’ എന്ന് ട്രംപ്, ‘ഞങ്ങൾ ഭയപ്പെടുന്നില്ല’ എന്ന് ഇറാൻ;
