ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി….

ഇന്ത്യൻ റെയിൽവേയിൽ പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ട്രെയിൻ പുറത്തിറക്കി. ……ഗുജറാത്തിലെ സബർമതി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽ ഗതാഗതത്തിൽ ഡീസൽ ആശ്രിതത്വം……കുറയ്‌ക്കുന്നതിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനുമുള്ള റെയിൽവേയുടെ നിർണായക നീക്കത്തിന്റെ ഭാഗമായാണ് പുതിയ ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. ……
പൂർണ്ണമായും എൽഎൻജിയിൽ മാത്രം പ്രവർത്തിക്കുന്നതിന് പകരം എൽഎൻജിയും ഡീസലും മാറിമാറി ഉപയോഗിക്കാൻ കഴിയുന്ന ഇരട്ട ഇന്ധന (ഡ്യുവൽ ഫ്യുവൽ) സംവിധാനമാണ് ഈ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്…….. ഇന്ധന ലഭ്യതയ്‌ക്കനുസരിച്ച് എൻജിന്റെ പ്രവർത്തനം മാറ്റാൻ സാധിക്കുമെന്നതിനാൽ എൽഎൻജി ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ട്രെയിൻ സർവീസ് തടസ്സമില്ലാതെ തുടരാൻ സാധിക്കും…..പദ്ധതിയുടെ ഭാഗമായി 1,400 കുതിരശക്തി ശേഷിയുള്ള രണ്ട് ഡ്രൈവിംഗ് പവർ കാറുകളാണ് ഈ സാങ്കേതികവിദ്യയിലേക്ക് മാറ്റിയത്. 2,000 കിലോമീറ്ററിലധികം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സർവീസ് ആരംഭിച്ചത്……പുതിയ സാങ്കേതികവിദ്യ വഴി ഡീസൽ ഉപയോഗത്തിൽ ഏകദേശം 40 ശതമാനം വരെ കുറവ് വരുത്താൻ സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു. കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവയുടെ പുറന്തള്ളൽ ഗണ്യമായി കുറയ്‌ക്കാൻ ഇത് സഹായിക്കും. .ഒപ്പം, പ്രതിവർഷം ഏകദേശം 23.9 ലക്ഷം രൂപയുടെ ഇന്ധനച്ചെലവ് ലാഭിക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സബർമതി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന റെയിൽവേ വികസന പദ്ധതികളുടെ ഭാഗമായാണ് ഭാരതത്തിലെ ആദ്യ എൽഎൻജി ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *