ഗ്യാനേഷ് കുമാറിനെ കുരുക്കാൻ യുഡിഎഫ് സർക്കാർ !

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഇരുപത് വർഷം മുൻപ് നടന്ന മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ ഫയലുകൾ ആഭ്യന്തരവകുപ്പ് വീണ്ടും പരിശോധിക്കുന്നു. കെപിസിസി നിർവാഹക സമിതി അംഗത്തിന്റെ പരാതിയെ തുടർന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട കരാർ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായ ലീ സീ ബീൻ 2006-ൽ മലേഷ്യയിൽ ജീവനൊടുക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് അദ്ദേഹം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെയും കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.

തുടർന്ന് അന്ന് വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, രാജ്യവ്യാപകമായി ശ്രദ്ധനേടിയ ഈ സംഭവത്തിലെ പഴയ ഫയലുകൾ ഇപ്പോൾ വീണ്ടും തുറക്കുമ്പോൾ അത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *