ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമാവുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരായി നടത്തിയ ആഞ്ഞടി. ഡൽഹിയിൽ 8,941 കോടി രൂപയുടെ യമുന പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് രാജ്യത്തെ നടുക്കിയ ആ രാഷ്ട്രീയ മുന്നറിയിപ്പ് അമിത് ഷാ നൽകിയത്. സമരങ്ങളും പ്രക്ഷോഭങ്ങളും കൊണ്ട് മാത്രം രാജ്യത്ത് അധികാരം പിടിച്ചെടുക്കാമെന്ന് കരുതുന്ന പ്രതിപക്ഷത്തിന് നൽകിയ കനത്ത പ്രഹരമായിരുന്നു ആ വാക്കുകൾ.
നമുക്കറിയാം, തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴൊക്കെ ‘വോട്ട് ചോരി’ അഥവാ വോട്ട് മോഷണ ആരോപണവുമായി രംഗത്തുവരുന്ന ഒരു സ്ഥിരം പതിവ് പ്രതിപക്ഷത്തിനുണ്ട്.കഴിഞ്ഞ 12 കൊല്ലമായി ഇത് കണ്ട് കണ്ട് നമ്മൾ മടുത്തു…. എന്നാൽ ഇതിനെതിരെ വളരെ കൂളായി എന്നാൽ അതിശക്തമായ ഭാഷയിലാണ് അമിത് ഷാ തുറന്നടിച്ചത്. “നിങ്ങൾ തോൽക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മോശക്കാരാകുന്നു, എന്നാൽ കേരളത്തിലോ ഹിമാചൽ പ്രദേശിലോ തെലങ്കാനയിലോ പ്രതിപക്ഷം ജയിക്കുമ്പോൾ അവിടെ ഇതേ ഇലക്ഷൻ കമ്മീഷനും ഇതേ മെഷീനുമല്ലേ ഉണ്ടായിരുന്നത്?” എന്ന അമിത് ഷായുടെ ചോദ്യത്തിന് മുന്നിൽ മറുപടി ഇല്ലാതെ പതറുകയാണ് കോൺഗ്രസ് ക്യാമ്പ്.
ഡൽഹിയിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അമിത് ഷാ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കൂലിക്ക് കൊണ്ടുവന്ന് ഡൽഹിയിൽ സമരം നടത്തിയത് കൊണ്ട് ബിജെപിയുടെ ജനവിധി ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “യഥാർത്ഥത്തിൽ നിങ്ങൾ ഈ വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാനാണ്” എന്ന അമിത് ഷായുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വെളിച്ചത്താവുന്നത്.
രാഷ്ട്രീയത്തിൽ പരാജയപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതിന് പകരം ഭരണഘടനയ്ക്കും സ്ഥാപനങ്ങൾക്കും നേരെ വിരൽ ചൂണ്ടുന്ന കോൺഗ്രസിന്റെ രീതി വർഷങ്ങളായി തുടരുന്നതാണ്. എന്നാൽ അത്തരം തന്ത്രങ്ങൾക്കൊന്നും ഇനി ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ലെന്ന് അമിത് ഷാ തന്റെ പ്രസംഗത്തിലൂടെ അടിവരയിട്ടു പറഞ്ഞു. ജനം ബുദ്ധിയുള്ളവരാണ്, അവർക്ക് ആര് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നും ആര് കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്നും കൃത്യമായി അറിയാം. ഇവിടെയാണ് പപ്പുമോൻ എന്ന വിളിപ്പേരുള്ള രാഹുൽ ഗാന്ധിക്കെതിരെയുള്ള അമിത് ഷായുടെ ആ ആത്യന്തിക മുന്നറിയിപ്പ് പ്രസക്തമാകുന്നത്. “നിങ്ങൾ ഇപ്പോൾ വിദേശത്താണെന്നും എന്റെ വാക്കുകൾ നേരിട്ട് കേൾക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷേ, ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം എന്റെ ഈ വാക്കുകൾ ഓർക്കുക—അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ ഊഴം വരാൻ പോകുന്നില്ല!”. നെഗറ്റീവ് രാഷ്ട്രീയവും ജനവിരുദ്ധ നയങ്ങളും കൊണ്ട് മുന്നോട്ട് പോകുന്നിടത്തോളം കാലം കോൺഗ്രസിന് ഇന്ത്യയിൽ ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് അമിത് ഷാ അടിവരയിട്ടു പറഞ്ഞു.
കഴിഞ്ഞ കുറേക്കാലമായി രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങൾ പരിശോധിച്ചാൽ അമിത് ഷായുടെ ഈ വാക്കുകളിൽ വലിയ കാര്യമുണ്ടെന്ന് കാണാം. ഡൽഹിയിൽ 18 വർഷമായി ഒരു തിരഞ്ഞെടുപ്പിൽ പോലും ജയിക്കാൻ കഴിയാത്ത കോൺഗ്രസ്, ബംഗാളിൽ 54 വർഷമായി അപ്രത്യക്ഷമാണ്, അരുണാചൽ പ്രദേശിൽ 12 വർഷമായി അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചിട്ടില്ല. എന്നിട്ടും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ തയാറാവാതെ, ജനങ്ങളുടെ വികാരം എന്താണെന്ന് മനസിലാക്കാതെ, വിദേശയാത്രകളും സോഷ്യൽ മീഡിയ സ്റ്റണ്ടുകളും മാത്രമായി കോൺഗ്രസ് നേതൃത്വം ഒതുങ്ങിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന ബിജെപി നേതൃത്വം താഴേത്തട്ടിൽ ബൂത്ത് തലം മുതൽ ജനങ്ങളോടൊപ്പം ഇറങ്ങി പ്രവർത്തിക്കുമ്പോൾ, എസി മുറികളിലിരുന്ന് ഗൂഢാലോചനകളും സമരണാടകങ്ങളും നടത്തുന്ന ‘പട്ടായാ ഫാമിലി’യും കൂട്ടരുമാണ് ഇന്ന് കോൺഗ്രസിന്റെ ശാപം. തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കണം, അവർക്കായി പ്രവർത്തിക്കണം. അല്ലാതെ തോൽവി ഉറപ്പാകുമ്പോൾ ഭരണഘടനയെയും ജാതിയെയും ഇലക്ഷൻ കമ്മീഷനെയും അധിക്ഷേപിക്കുന്ന തന്ത്രം ഇനി ഇന്ത്യയിൽ വിലപ്പോവില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയ ഒട്ടനവധി സംഭവങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കണ്ടു കഴിഞ്ഞു. ജാതി പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും മാതൃകയാണ് മോദി സർക്കാർ കാട്ടിക്കൊടുക്കുന്നത്. എന്നാൽ ഇതൊന്നും കാണാൻ കൂട്ടാക്കാത്ത രാഹുൽ ഗാന്ധിയും കൂട്ടുകാരും ഇപ്പോഴും പഴയകാല രാഷ്ട്രീയ തന്ത്രങ്ങളുമായി നടക്കുകയാണ്. ജനങ്ങൾ ഇവരെ പൂർണ്ണമായും തള്ളിക്കളഞ്ഞു കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികൾ.
ഡൽഹിയിലെ യമുനാ നദി മാലിന്യക്കൂമ്പാരമായി കിടന്നത് കോൺഗ്രസ് ഭരിച്ച 30 വർഷക്കാലത്താണെന്നും, എന്നാൽ ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആ നദിയെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ബൃഹദ് പദ്ധതികളാണ് ബിജെപി നടപ്പിലാക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. അതായത്, വെറും വാചകമടികളല്ല, മറിച്ച് വികസനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് നൽകാൻ കഴിയാത്തതുകൊണ്ടാണ് ജനം കോൺഗ്രസിനെ പടിക്ക് പുറത്താക്കിയത്.
കോൺഗ്രസ് പാർട്ടി ഇന്ന് വെറുമൊരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി മാറിയിരിക്കുന്നു. രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചാൽ, നെഹ്റു കുടുംബത്തിന്റെ മഹത്വം പാടുക എന്നതല്ലാതെ വേറൊരു ഉത്തരവും അവർക്കില്ല. ജനങ്ങളുടെ പട്ടിണിയും പ്രശ്നങ്ങളും കാണാതെ, വിദേശത്ത് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്ന രാഹുൽ ഗാന്ധിയെയാണ് കോൺഗ്രസ് ഇന്നും തങ്ങളുടെ നെഞ്ചിലേറ്റുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി മാറുന്നത്. അമിത് ഷാ തന്റെ പ്രസംഗത്തിലൂടെ ജനങ്ങളുടെ ഈ ചിന്താഗതിയാണ് കൃത്യമായി പ്രതിഫലിപ്പിച്ചത്.
ഒരു രാഷ്ട്രീയ പാര്ട്ടി എങ്ങനെ ആയിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ന് ബിജെപി കാഴ്ചവെക്കുന്നത്. എന്നാൽ കോൺഗ്രസാകട്ടെ, അച്ചടക്കമില്ലായ്മയുടെയും ഗ്രൂപ്പ് വഴക്കുകളുടെയും കേന്ദ്രമായി മാറി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പരസ്പരം കാലുവാരുന്നതിലാണ് അവർക്ക് താൽപ്പര്യം. ഈയൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇന്ത്യയിലെ ജനങ്ങൾ ഇവർക്ക് വീണ്ടും രാജ്യം ഭരിക്കാൻ അവസരം നൽകുക? അതാണ് അമിത് ഷാ വളരെ ലളിതമായി ചൂണ്ടിക്കാണിച്ചത്.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന അതിപ്രധാനമായ പല വിഷയങ്ങളിലും കോൺഗ്രസ് പുലർത്തുന്ന മൗനം ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകളാണ് പലപ്പോഴും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്. ഡൽഹിയിൽ നടക്കുന്ന പല സമരങ്ങളുടെയും പിന്നിൽ ഇത്തരം ദേശവിരുദ്ധ ശക്തികളുടെ സ്വാധീനമുണ്ടെന്ന സൂചനയാണ് അമിത് ഷാ നൽകിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി രാജ്യസുരക്ഷയെത്തന്നെ പണയം വെക്കുന്ന സമീപനമാണ് കോൺഗ്രസ് കാലങ്ങളായി തുടരുന്നത്.
ഇന്ത്യൻ ജനത ഇന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് വ്യാജ വാഗ്ദാനങ്ങളും പ്രീണന രാഷ്ട്രീയവും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും പഴയ നാടകങ്ങൾ ഒന്നും ഇനി സോഷ്യൽ മീഡിയയുടെ കാലത്ത് ഏശില്ല. ഓരോ കാര്യങ്ങളും കൃത്യമായി വിലയിരുത്തുന്ന ജനങ്ങൾ, രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തമായ നേതൃത്വത്തിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ബിജെപി തുടർച്ചയായി വിജയങ്ങൾ കൊയ്യുന്നതും, കോൺഗ്രസ് ഓരോ സംസ്ഥാനത്തുനിന്നും തുടച്ചുനീക്കപ്പെടുന്നതും.
ചുരുക്കത്തിൽ പറഞ്ഞാൽ, അടുത്ത മൂന്ന് പതിറ്റാണ്ടത്തേക്ക് ഇന്ത്യയിലെ പ്രതിപക്ഷത്തിന് അധികാരത്തിന്റെ പടി കാണാൻ പോലും സാധിക്കില്ല എന്ന അമിത് ഷായുടെ പ്രവചനം വെറുമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമല്ല, മറിച്ച് രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ നേർക്കാഴ്ച കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കാമെന്ന കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യങ്ങളുടെയും കുടില തന്ത്രങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘പട്ടായാ ഫാമിലി’ ഇനിയും രാജ്യത്തിന്റെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ തയ്യാറായില്ലെങ്കിൽ, ചരിത്രത്തിന്റെ ഏടുകളിൽ കോൺഗ്രസ് പാർട്ടി പൂർണ്ണമായും വിസ്മരിക്കപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇന്നത്തെ ഇന്ത്യ വെറുമൊരു വോട്ട് ബാങ്ക് അല്ല; മറിച്ച്, രാജ്യത്തിന്റെ വികസനവും സുരക്ഷയും മുൻനിർത്തി ചിന്തിക്കുന്ന ഒരു പുതിയ യുവജന സമൂഹം ഇവിടെ വളർന്നു വന്നിട്ടുണ്ട്. ഡിജിറ്റൽ വിപ്ലവവും അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വളർച്ചയും സാധാരണക്കാരായ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുമ്പോൾ, വ്യാജ വാഗ്ദാനങ്ങൾ നൽകി അവരെ കബളിപ്പിക്കാൻ നോക്കുന്ന കോൺഗ്രസ് നേതാക്കളുടെ തന്ത്രങ്ങൾ പരാജയപ്പെടുന്നത് സ്വാഭാവികമാണ്. ഡൽഹിയിലെ യമുനാ നദിയുടെ പുനരുജ്ജീവന പദ്ധതിയും, രാജ്യത്തുടനീളം നടപ്പിലാക്കുന്ന വികസന മുന്നേറ്റങ്ങളും ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ്.
അതുകൊണ്ടുതന്നെ, ജനങ്ങളുടെ വികാരം എന്താണെന്ന് മനസിലാക്കാതെ, എസി മുറികളിലിരുന്ന് ഗൂഢാലോചനകൾ നടത്തുന്നതിനോ വിദേശരാജ്യങ്ങളിൽ പോയി രാജ്യത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിനോ യാതൊരുവിധ വിലയും ജനങ്ങൾ കൽപ്പിക്കില്ല. വരുന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടികൾ കാത്തിരിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. അമിത് ഷാ നൽകിയ ഈ മുന്നറിയിപ്പ് കോൺഗ്രസിന്റെ രാഷ്ട്രീയ അന്ത്യത്തിന്റെ ആണിപ്പറികളായി മാറിക്കഴിഞ്ഞു.
