തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിലെ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിൽ തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു.
പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റ നാലുപേരെയും വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
