ഡൽഹി ജന്തർ മന്തറിൽ മൈക്കും പിടിച്ച് വിപ്ലവം പ്രസംഗിക്കാൻ ഓടിനടക്കുന്ന സഖാക്കളേ… സ്വന്തം മൂക്കിന് താഴെ, തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ ഒരു പെണ്ണ് ജീവനിൽ പാതിയായ സ്വന്തം തലമുടി വെട്ടിമാറ്റി തെരുവിൽ കരഞ്ഞുനിൽക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ?! കേരളം കാണാൻ മടിക്കുന്ന, ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്ന ആത്മാഭിമാനത്തിന്റെ ഒരു പച്ചയായ രോദനമാണിത്!
അതെ, തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം ഇപ്പോൾ 113 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു! നൂറ്റിപ്പതിമൂന്ന് ദിവസങ്ങൾ! ഒരു സർക്കാരിന് ഇതിലും വലിയൊരു നാണക്കേട് വേറെ എന്താണ് വേണ്ടത്?
സാമൂഹ്യ നായക കൂട്ടങ്ങളേ, ഇതാ കാണൂ… ഇന്നലെ നടന്നതാണ്! സ്ത്രീ സുരക്ഷയെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരേ, തിരുവനന്തപുരത്ത് ഒരു പെൺകുട്ടി തല മുണ്ഡനം ചെയ്ത് നിൽക്കുമ്പോൾ നിങ്ങളുടെ ശബ്ദം എവിടെ? അമിത് ഷാ ജന്തർ മന്തറിൽ “ഞങ്ങൾ ഉണ്ടേ” എന്ന് വിളിച്ച ബഹു. സഖാവ് പിണറായി വിജയൻ സർ, ജോൺ ബ്രിട്ടാസ്, ബാലഗോ പാൽ ഇതാ കേരളത്തിൽ, തിരുവനന്തപു രത്ത്, നിങ്ങളുടെ വിളിപ്പാടകലെ സ്ത്രീകൾ തല മൊട്ടയടിച്ച് പ്രതിഷേധിക്കുന്നു! ഇങ്ങോട്ട് വാ… വന്ന് കാണൂ!
സമരത്തിന്റെ പശ്ചാത്തലം നിങ്ങൾ മറക്കരുത്..കേരള പി.എസ്.സി എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ട് വർഷം കഴിഞ്ഞി ട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ, നിയമ നം വൈകിപ്പിച്ച് ഉദ്യോഗാർത്ഥികളെ സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ നിർത്തിയിരിക്കുകയാണ്! പി.എസ്.സിക്കെതിരെയാണ് ഈ പോരാട്ടം! ഈ സാമൂഹ്യദ്രോഹികളായ, സ്വജനപക്ഷപാ തികളായ, 5 ലക്ഷത്തിൽ പരം ശമ്പളം ഊറ്റുന്ന രക്തട്ടകളായ പി.എസ്.സിക്കാരുടെ അഴിമതിക്കെതിരെ, റാങ്ക് ലിസ്റ്റ് വൈകുന്നതിനെതിരെ!
തോരാമഴയത്ത്, പാതരാത്രി 12 മണിവരെ നനഞ്ഞു കുതിർന്ന്, തണുത്തുറഞ്ഞ നടപ്പാതകളിൽ ഈ ഉദ്യോഗാർത്ഥികൾ കിടന്നുറങ്ങുമ്പോൾ, ഇവിടുത്തെ ഭരണാധികാരികൾ സുഖസുഷുപ്തിയിലാണ്. കഴിഞ്ഞ ദിവസം ഈ സമരത്തിന്റെ കൺവീനറായ വളർമതി എന്ന ഉദ്യോഗാർത്ഥി തന്റെ തലമുടി പൂർണ്ണമായി മുണ്ഡനം ചെയ്തുകൊണ്ടാണ് ജീവൻമരണ പോരാട്ടത്തിലേക്ക് ഇറങ്ങിയത്. ഒരു എൽ.പി. സ്കൂൾ അധ്യാപികയാകാൻ ആഗ്രഹിച്ച്, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച്, പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയ പാവം പെൺകുട്ടിയാണ്. സാധാരണക്കാരായ കുടുംബങ്ങളിൽ നിന്ന് വന്നവർ. സർക്കാർ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും വിശ്വസിച്ച് അറിവേ അവർക്കുള്ളൂ. എന്നാൽ ഭരണാധികാരികൾക്ക് അതൊക്കെ വെറും നേരംപോക്കോ, സമയം കൊല്ലിയോ, തങ്ങളുടെ രാഷ്ട്രീയ കൺവീനിയൻസോ മാത്രമാണ്!
ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ മറ്റ് കോണുകളിലും എന്ത് ചെറിയ സമരമുണ്ടായാലും ഓടിയെത്താനും കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാനും മുന്നിൽ നിൽക്കുന്ന സഖാവ് പിണറായി വിജയനും, ജോൺ ബ്രിട്ടാസിനും, എം.എ ബേബിക്കും, മറ്റ് ഇടതു-വലതു മുന്നണി നേതാക്കൾക്കും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ ഒരു പെണ്ണ് തല മൊട്ടയടിക്കുന്നത് കാണാൻ കണ്ണില്ലാതെ പോയത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷയെക്കുറിച്ചും ഉദ്യോഗാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന സാംസ്കാരിക നായകന്മാരും മാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്നവരും ഇപ്പോൾ എവിടെ ഒളിച്ചിരിക്കുകയാണ്? കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇവർ നടത്തുന്ന സമരം കാണാതെ കണ്ണടച്ചു കിടക്കുകയാണ്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പോലും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടും, ഭരണസിരാകേന്ദ്രത്തിന് തൊട്ടുമുന്നിൽ ഈ പെൺകുട്ടികൾ അനുഭവിച്ച യാതനകൾ കാണാൻ ആർക്കും സമയമില്ലാതെ പോയി!
ഈ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നൽകുന്ന ന്യായീകരണങ്ങൾ എത്രത്തോളം ലജ്ജാകരമാണ്! ഒഴിവുകൾക്ക് അനുസരിച്ച് മാത്രമേ നിയമനം സാധ്യമാകൂ എന്നും, ചെയ്യാൻ പറ്റാത്ത കാര്യം പറഞ്ഞ് സമരക്കാർ സർക്കാരിനെ മുൾമുനയിൽ നിർത്തുകയാണെന്നുമാണ് മന്ത്രി പറയുന്നത്. ജനനനിരക്ക് കുറയുന്നതുകൊണ്ട് കുട്ടികളില്ലെന്നും, 1:25 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം നടപ്പിലാക്കുന്നത് പ്രാക്ടിക്കൽ അല്ലെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത് വളരെ ലളിതമായ ചില കാര്യങ്ങളാണ്. ക്ലാസ് മുറികളിൽ തിങ്ങിനിറഞ്ഞ കുട്ടികൾക്ക് മുന്നിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനും, കുട്ടികളുടെ ചിന്തകളെ പരിപോഷിപ്പിക്കാനും ഈ അനുപാതം കുറച്ചേ തീരൂ. സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിന്റെ പ്രധാന പല്ലവി. എന്നാൽ ജനപ്രതിനിധികൾക്ക് ആഡംബരങ്ങൾ ഒരുക്കാനും, ഐപാഡുകൾ വാങ്ങാനും, കോടികൾ ധൂർത്തടിക്കാനും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണോ കഷ്ടപ്പെട്ട് പഠിച്ച ഈ പെൺകുട്ടികൾക്ക് ജോലി കൊടുക്കുമ്പോൾ മാത്രം സർക്കാരിന് വരുന്നത്? 100 ദിന കർമ്മപരിപാടിയിൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചവർ, പി.എസ്.സി വഴി മെറിറ്റിൽ വന്ന ഈ ഉദ്യോഗാർത്ഥികളുടെ മുഖത്ത് കാർക്കിച്ചു തുപ്പുകയാണ്! മാനേജ്മെന്റ് ക്വാട്ട വഴിയും എയ്ഡഡ് സ്കൂളുകൾ വഴിയും യഥേഷ്ടം അപ്രൂവലുകൾ കൊടുത്ത് ശമ്പളം നൽകാൻ യാതൊരു മടിയുമില്ലാത്തവർ, പി.എസ്.സി ഉദ്യോഗാർത്ഥികളുടെ കാര്യം വരുമ്പോൾ മാത്രം സമരം നിർത്തി വീട്ടിൽ പോകാൻ ആജ്ഞാപിക്കുന്നു.
ഇത് വെറുമൊരു തൊഴിൽ സമരമല്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ഒരു പറ്റം മനുഷ്യരുടെ, ഒരു പെൺകുട്ടിയുടെ ആത്മാഭിമാനത്തിന്റെ രോദനമാണ്. കൊടുത്ത ഉറപ്പുകൾ പാലിക്കാനുള്ളതാണ്. അല്ലാത്തപക്ഷം, ചരിത്രം ഈ ഭരണകൂടത്തോട് പൊറുക്കില്ല. ആശാസമരം ഒരു കാലത്ത് എങ്ങനെയാ തുടങ്ങിയത്, അതിന്റെ ഇമ്പാക്ട് എന്തായിരുന്നു എന്ന് അന്നത്തെ സർക്കാരിനോട് ചോദിച്ചാൽ മനസ്സിലാകും. ഈ തെരുവിൽ ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന മോഹഭംഗങ്ങളും കണ്ണീരും അധികാരികൾ കണ്ടില്ലെന്ന് നടിച്ചാൽ, നാളെ കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ ഇതിനുള്ള ചുട്ട മറുപടി നൽകും! ഒരു പെൺകുട്ടിക്ക് തല മൊട്ടയടിക്കേണ്ടി വന്ന ഈ നാട്ടിൽ, ഭരിക്കുന്നവർക്ക് ഇനിയും ഉറങ്ങാൻ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ, നാളെ ഈ വിധം നിങ്ങളെയോ നിങ്ങളുടെ മക്കളെയോ തേടിവരുമെന്നതിൽ യാതൊരു സംശയവുമില്ല.
ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്താൻ എന്തൊക്കെ ഉത്സാഹമായിരുന്നു ഇവർക്ക്! അതിനായി കേരളത്തിൽ നിന്ന് ഒരു വലിയ പട തന്നെയായിരുന്നു അന്ന് ഡൽഹിക്ക് വണ്ടി കയറിയത്. എന്നാൽ സ്വന്തം സംസ്ഥാനത്ത്, സ്വന്തം മണ്ണിൽ ഒരു പെണ്ണ് നീതിക്ക് വേണ്ടി തല മൊട്ടയടിക്കുമ്പോൾ, അതിനെതിരെ പ്രതിഷേധിക്കാൻ ഇവിടെ ഒരുത്തനുമില്ല! കാരണം വ്യക്തമാണ്; കേരളത്തിലെ സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്താൽ ആർക്കും വലിയ ദേശീയ പബ്ലിസിറ്റിയോ മൈക്ക് കവറേജോ കിട്ടില്ലല്ലോ! ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യാനും ദേശീയ തലത്തിൽ പിടിച്ചുനിൽക്കാനും ഡൽഹി തന്നെ വേണമല്ലോ! സ്വന്തം നാട്ടിലെ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ ഇവർക്ക് പ്രധാനം ഡൽഹിയിലെ രാഷ്ട്രീയ നാടകങ്ങളും പബ്ലിസിറ്റിയുമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചും ഉദ്യോഗാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന സാംസ്കാരിക നായകന്മാരും മാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്നവരും ഇപ്പോൾ എവിടെ ഒളിച്ചിരിക്കുകയാണ്? കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇവർ നടത്തുന്ന സമരം കാണാതെ കണ്ണടച്ചു കിടക്കുകയാണ്.
ഈ സമരം കേവലം കുറച്ച് പേരുടെ തൊഴിലിന് വേണ്ടിയുള്ള അപേക്ഷയല്ല. മറിച്ച്, കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും നീതി നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വികാരമാണ്. രാത്രിയിലും പകലും സെക്രട്ടറിയറ്റിന്റെ നടപ്പാതകളിൽ തണുപ്പും മഴയും സഹിച്ച് അവർ കിടക്കുമ്പോൾ, അവരെ പരിഹസിക്കുന്ന ഭരണാധികാരികളുടെ മുഖത്തടിക്കുന്നതാണ് വളർമതിയുടെ ഈ തലമുണ്ഡനം. ഒരു പെണ്ണ് തന്റെ ജീവന്റെ ജീവനായ മുടി മുറിച്ചു കളയുന്നുണ്ടെങ്കിൽ, ആ മനസ്സിലെ നീറ്റൽ എത്രത്തോളം വലുതായിരിക്കണം എന്ന് ചിന്തിച്ചു നോക്കൂ! നേതാക്കൾ കൊടുത്ത ഉറപ്പുകൾ വെറും പാഴ്വാക്കുകളായി മാറുകയും, തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ മാത്രം നൽകി അധികാരത്തിൽ കയറിയ ശേഷം സാധാരണക്കാരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുകയും ചെയ്യുന്ന ഈ രാഷ്ട്രീയ സംസ്കാരത്തിനെതിരെയാണ് ഈ സമരം. ആശാസമരം എങ്ങനെയായിരുന്നു വിജയം കണ്ടത് എന്ന് ചരിത്രം പഠിച്ചാൽ ഈ സർക്കാരിന് മനസ്സിലാകും. അതുപോലെ ഈ സമരവും അതിന്റെ അന്തിമ ലക്ഷ്യത്തിലെത്താതെ ഇവർ പിന്മാറില്ല.ഒരു ചോദ്യം ബാക്കിയാവുകയാണ്… ഒരു പെൺകുട്ടിക്ക് താൻ കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത അർഹതയ്ക്ക് വേണ്ടി, നീതിക്ക് വേണ്ടി സ്വന്തം തല മൊട്ടയടിച്ച് തെരുവിൽ കരയേണ്ടി വന്ന ഈ നാട്ടിൽ, ഭരിക്കുന്നവർക്ക് ഇനിയും ഉറങ്ങാൻ കഴിയുമോ?
ഉത്തരം ഒന്നേയുള്ളൂ… കഴിയും! ഉറപ്പായിട്ടും അവർ സുഖമായി ഉറങ്ങും! കാരണം എത്ര വലിയ പ്രതിഷേധമുണ്ടായാലും, എത്ര പെൺകുട്ടികളുടെ കണ്ണീര് തെരുവിൽ വീണാലും ഒരു ലജ്ജയുമില്ലാതെ, നാണമില്ലാതെ അധികാരം ആസ്വദിക്കുന്ന വർഗ്ഗമായി ഇവിടുത്തെ ഭരണാധികാരികൾ മാറിയിരിക്കുന്നു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് ഉറങ്ങുന്ന ഈ ഭരണകൂടത്തിന് നാളെ കാലം കരുതിവെച്ച മറുപടി ലഭിക്കുക തന്നെ ചെയ്യും.
ചരിത്രം സാക്ഷിയാണ്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ തെരുവിൽ കിടന്നുറങ്ങുന്ന മനുഷ്യരുടെ കണ്ണീര് കാണാതെ പോയ ഒരു സർക്കാരും ഇവിടെ രക്ഷപെട്ടിട്ടില്ല. സെക്രട്ടറിയറ്റിന്റെ നടപ്പാതകളിൽ നനഞ്ഞുകുതിർന്ന്, സ്വന്തം ചോര നീരാക്കി നേടിയെടുത്ത യോഗ്യതയ്ക്കായി ഒരു പെൺകുട്ടി തല മുണ്ഡനം ചെയ്ത് പോരാടുമ്പോൾ, ആ കാഴ്ച കാണാൻ കണ്ണില്ലാത്ത, കേൾക്കാൻ കാതില്ലാത്ത ഭരണകൂടം ഇവിടുത്തെ ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.
കസേരയുടെ സുഖത്തിൽ മയങ്ങി, തങ്ങളുടെ ഇരട്ടത്താപ്പും കാപട്യവും കൊണ്ട് ഈ നാടിനെ വഞ്ചിക്കുന്നവർ ഓർക്കുക; ജനങ്ങളുടെ ഈ രോഷവും കണ്ണീരും വെറുതെയാവില്ല. അധികാരം ശാശ്വതമല്ല. ഈ കൽപടവുകളിൽ വീണ ഓരോ തുള്ളി കണ്ണീരിനും, വെട്ടിമാറ്റപ്പെട്ട ഓരോ ഇഴ മുടിക്കും കൃത്യമായ കണക്ക് പറയേണ്ടി വരുന്ന ഒരുനാൾ വരും.കേരളത്തിൽ നിന്ന് വിമാനം കയറിയും ട്രെയിൻ കയറിയും ഡൽഹി ജന്തർ മന്തറിലേക്ക് വണ്ടി പിടിച്ച പ്രമുഖരെ… ജെൻ-സീകളെ അണിനിരത്തി ദേശീയ തലത്തിൽ പ്രകടനങ്ങൾ നടത്തി അലറിവിളിക്കാൻ നിങ്ങൾക്ക് വലിയ ആവേശമായിരുന്നു! ഡൽഹിയിലെ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യാനും വാർത്തകളിൽ നിറയാനും മത്സരിച്ചവർക്ക് സ്വന്തം നാട്ടിലെ സെക്രട്ടറിയറ്റിന് മുന്നിൽ വീണ ഈ കണ്ണീര് മാത്രം കാണാൻ പറ്റിയില്ല, അല്ലേ?
സ്വന്തം നാട്ടിലെ പെൺകുട്ടികൾ നീതിക്ക് വേണ്ടി തല മുണ്ഡനം ചെയ്ത് നിലവിളിക്കുമ്പോൾ അത് കണ്ടതായി പോലും നടിക്കാത്ത ഈ നെറികെട്ട ഇരട്ടത്താപ്പാണ് ഇവിടുത്തെ ഏറ്റവും വലിയ ശാപം. ഡൽഹിയിൽ നടക്കുന്നത് മാത്രം അനീതിയും, സ്വന്തം മൂക്കിന് താഴെ തിരുവനന്തപുരത്ത് നടക്കുന്നത് ന്യായവും ആകുന്ന വിചിത്രമായ വിപ്ലവമാണ് നിങ്ങളുടേത്. ക്യാമറ ലൈറ്റുകൾക്കും വാർത്താ തലക്കെട്ടുകൾക്കും വേണ്ടി മാത്രം സമരം നാടകം കളിക്കുന്നവരോട് ഈ നാടും ഇവിടുത്തെ ഭാവി തലമുറയും പൊറുക്കില്ല! ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഈ കാപട്യത്തിന്റെ മുഖംമൂടി ജനങ്ങൾ തന്നെ അഴിച്ചു മാറ്റുന്ന ഒരുനാൾ വിദൂരമല്ല!
