രൂപ ഭരിക്കും!
പണ്ട് ഇന്ത്യയെ നോക്കി പുച്ഛിച്ചവരുടെയും, അമേരിക്കൻ സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ മുന്നിൽ തലകുനിച്ചു നിന്നവരുടെയും മുന്നിലേക്ക് ഇന്ത്യ ഇന്ന് ഒരു സൂപ്പർ പവറായി തലയുയർത്തി നിൽക്കുകയാണ്
കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മൾ കേട്ടുകൊണ്ടിരുന്നത് സാമ്പത്തിക മന്ദഗതിയുടെ കഥകളായിരുന്നു. എന്നാല്‍ നവംബർ 9 ന് വിപണി തുറന്നപ്പോള്‍ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഡോളറിനെതിരെ 93 രൂപ 70 പൈസ എന്ന ശക്തമായ നിലവാരത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഒടുവിൽ 93 രൂപ 72 പൈസ എന്ന നിരക്കിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്
ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വെറുമൊരു കറൻസി റേറ്റിനെക്കുറിച്ചല്ല. അമേരിക്കയെയും ട്രംപിന്റെ സാമ്പത്തിക തന്ത്രങ്ങളെയും വിറപ്പിച്ചു കൊണ്ട്, ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് നടത്തിയ ഈ ബ്രഹ്മാണ്ഡ തിരിച്ചുവരവിനെക്കുറിച്ചാണ്!
നോക്കുഒരു ഡോളറിന് 96 രൂപ 77 പൈസ എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപ കഴിഞ്ഞ ഏതാനും ആഴ്ചകളായി കുതിയ്‌ക്കുകയാണ്. അതായത് ഒരു ഡോളറിന് 100 രൂപ കിട്ടുന്ന സ്ഥിതിയാകും എന്ന് പരിഹസിച്ച കോണ്‍ഗ്രസിലെ ചിലര്‍ക്ക് ചുട്ടമറുപടി നല്‍കി രൂപ ഒരു ഡോളറിന് 93 രൂപ 70 പൈസ എന്ന ശക്തമായ നിലയില്‍ നവമ്പര്‍ 9 എത്തിയത്. എസ് ഐ ആര്‍ പ്രശ്നമുയര്‍ത്തുന്നസിജെപിയ്‌ക്കും ഇന്ത്യാമുന്നണിയ്‌ക്കും ഉള്ള മറുപടിയായി മാറിയിരിക്കുകയാണ് എന്തായാലും ഇ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഈ തിരിച്ചുവരവ്.വിപണിയില്‍ തൊട്ടുമുമ്പത്തെ ക്ലോസിംഗ് നിരക്കായ 93.98-ല്‍ നിന്നും നവംബർ 9ലെ ആദ്യ വ്യാപാര സെഷനില്‍ തന്നെ ഡോളറിനെതിരെ രൂപ 93 രൂപ 70 പൈസ എന്ന ശക്തമായ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്പിന്നീട് ഒരു ഡോളറിന് 93 രൂപ 72 പൈസ എന്ന നിലയില്‍ അവസാനിച്ചു. ഏകദേശം 28 പൈസയുടെ മുന്നേറ്റം.കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെട്ടിരുന്ന സാമ്പത്തിക മന്ദഗതിയില്‍ നിന്ന് കറൻസി വിപണി കൈവരിച്ച വലിയൊരു തിരിച്ചു വരവാണ് ഈ മാറ്റം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപയുടെ ഈ കുതിപ്പ് കണ്ട് അമേരിക്ക അമ്പരക്കുകയാണ്.
.അസംസ്കൃത എണ്ണ വിലയില്‍ ഏകദേശം 20 ശതമാനത്തോളം വൻ ഇടിവാണ് ഉണ്ടായത്. എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ വിലക്കുറവ് വിദേശ നാണയ നഷ്ടം വൻതോതില്‍ കുറയ്‌ക്കാൻ സഹായിച്ചു.ഇതോടെ വിദേശസ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയിലെ ഓഹരിവിപണിയിലേക്ക് പണം നിക്ഷേപിക്കുകയാണ്. ഏകദേശം 400 കോടി ഡോളറാണ് ഇന്ത്യയിലെ ഓഹരി വിപണിയില്‍ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിക്ഷേപിച്ചത്.മറ്റൊന്ന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയിലെ തകര്‍ച്ചയാണ്. എഐയില്‍ നിന്നും വൻ ലാഭം കൊയ്തിരുന്ന കമ്പനികള്‍ പൊളിഞ്ഞതോടെ ദക്ഷിണ കൊറിയ, തായ് വാന്‍ എന്നിവിടങ്ങളിലെ ഓഹരി വിപണികള്‍ തകര്‍ന്നിരുന്നു.ഏഷ്യയിലെ ഈ രണ്ട് പ്രധാന വിപണികളിലെ തകര്‍ച്ചയാകാം വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ വീണ്ടും ഇന്ത്യയിലെ ഓഹരി വിപണികളില്‍ പണം മുടക്കാന്‍ കാരണമായത്.ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്‌ക്ക് വൻ മാറ്റ് കൂട്ടി.ഇതിന്റെയെല്ലാം ഭാഗമായി കഴിഞ്ഞ ആഴ്ച മാത്രം രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.2026 ആഗസ്ത് 25ന് ഇന്ത്യന്‍ രൂപയ്‌ക്ക് ഒരു ചെറിയ കുതിപ്പുണ്ടായതാണ്. അന്ന് ഒരു ഡോളറിന് 93 രൂപ 55 പൈസ എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു. പക്ഷെ പിന്നീടുള്ള മാസങ്ങളില്‍ വീണ്ടും രൂപ തകര്‍ന്നു.എന്തായാലും ഇപ്പോള്‍ ഇന്ത്യന്‍ രൂപയ്‌ക്ക് ആവശ്യക്കാര്‍ കൂടിയതിനാലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത്. ഇന്ത്യന്‍ രൂപ ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് ശേഷം ഇതാദ്യമായാണ് ഒരു ഡോളറിന് 93 രൂപ 72 പൈസ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്. കഴിഞ്ഞ ഏഴ്…മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.ആഗോളതലത്തില്‍ ഡോളർ പല വിപണികളിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുമ്പോഴും, ഇന്ത്യൻ വിപണിയുടെ സുസ്ഥിരതയും ആഭ്യന്തര വളർച്ചയും കണ്ട് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് ആകൃഷ്ടരാകുന്നത് രൂപയ്‌ക്ക് നല്‍കുന്ന പിന്തുണ ചെറുതല്ല.അതേസമയം, അമേരിക്കയിലുണ്ടായ രാഷ്‌ട്രീയ ചലനങ്ങളും ഇതിന് പരോക്ഷമായ പശ്ചാത്തലമൊരുക്കി. നവംബർ 3ന് നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്ത് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വൻ വിജയം നേടിയത്…അമേരിക്കയില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. അതുപോലെ അമേരിക്കക്കാരെ ജോലിക്കെടുക്കുക എന്നത് ട്രംപ് നടപ്പാക്കാന്‍ തുടങ്ങിയതോടെ അമേരിക്കൻ ശമ്പളപ്പട്ടികയില്‍ അപ്രതീക്ഷിതമായി വൻ വർദ്ധനവ് ഉണ്ടായി. തൊഴില്‍ മേഖലയിലെ ഈ വളർച്ച അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കിയേക്കുമെന്നും അതിനാല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്നും കരുതുന്നു. ഇതും ഡോളറിന് മേല്‍ ആശങ്ക ഉയര്‍ത്തുന്നു.
എങ്ങനെ ആണ് ഈ മാറ്റം സംഭവിച്ചത് നോകാം
- അസംസ്കൃത എണ്ണവിലയിലെ കൂറ്റൻ ഇടിവ് (Crude Oil Crash):
നമ്മുടെ രാജ്യം പുറത്തുനിന്ന് ഏറ്റവും കൂടുതൽ വാങ്ങി കൂട്ടുന്നത് പെട്രോളും ക്രൂഡ് ഓയിലും ഒക്കെയാണ്. പണ്ട് ഇതിനൊക്കെ നമ്മൾ കോടിക്കണക്കിന് ഡോളർ അമേരിക്കയ്ക്കും അറബ് രാജ്യങ്ങൾക്കും കൊടുക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 20 ശതമാനത്തോളം വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്! അതായത്, എണ്ണ വാങ്ങാൻ നമുക്ക് പണ്ട് ചെലവായതിന്റെ വലിയൊരു ഭാഗം ലാഭമായി ബാക്കി നിൽക്കുന്നു. നമ്മുടെ വിദേശ നാണയ ശേഖരം സുരക്ഷിതമായി! - വിദേശ നിക്ഷേപകരുടെ ഒഴുക്ക് (FII Inflows):
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അടിത്തറ എത്ര ശക്തമാണെന്ന് വിദേശ നിക്ഷേപകർക്ക് മനസ്സിലായിക്കഴിഞ്ഞു. അതുകൊണ്ടാണ് അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട കമ്പനികളും നിക്ഷേപകരും തങ്ങളുടെ പണം ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക് വൻതോതിൽ ഒഴുക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിൽ മാത്രം ഏകദേശം 400 കോടി ഡോളറാണ് (അതായത് മുക്കാൽ ലക്ഷം കോടി രൂപയോളം!) വിദേശികൾ ഇന്ത്യയിൽ നിക്ഷേപിച്ചത്. പണം ഇന്ത്യയിലേക്ക് ഒഴുകിയെത്തുമ്പോൾ പിന്നെങ്ങനെ രൂപയുടെ മൂല്യം കൂടാതെയിരിക്കും? - ഡോളറിന്റെ സ്വന്തം വീഴ്ച:
അമേരിക്കയുടെ തെറ്റായ നയങ്ങളും ആഭ്യന്തര പ്രശ്നങ്ങളും കാരണം അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ തിളക്കം മങ്ങുകയാണ്. ആളുകൾക്ക് ഡോളറിലുള്ള വിശ്വാസം കുറയുന്നു. പകരം ഇന്ത്യ പോലുള്ള വളർന്നുകൊണ്ടിരിക്കുന്ന വിപണികളിലേക്ക് എല്ലാവരുടെയും കണ്ണുകൾ നീളുന്നു.”
പണ്ട് ഇന്ത്യയെ നോക്കി പുച്ഛിച്ചവരുടെയും, അമേരിക്കൻ സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ മുന്നിൽ തലകുനിച്ചു നിന്നവരുടെയും മുന്നിലേക്ക് ഇന്ത്യ ഇന്ന് ഒരു സൂപ്പർ പവറായി തലയുയർത്തി നിൽക്കുകയാണ്.
ഡോളർ ഇടിയുന്നു, അമേരിക്ക ഞെട്ടുന്നു, ട്രംപ് വട്ടം കറങ്ങുന്നു… എന്നാൽ നമ്മുടെ ഇന്ത്യന്‍ രൂപ കുതിച്ചുയരുന്നു! ഈ തിരിച്ചുവരവ് വെറുമൊരു തുടക്കം മാത്രമാണ്. വരുന്ന ദിവസങ്ങളിൽ ഇന്ത്യ ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ഇനിയും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.നമ്മൾ ഇവിടെ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് കൂട്ടുകാരേ. ഇത്രയും വലിയൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും ഇന്ത്യ പിടിച്ചുനിൽക്കുക മാത്രമല്ല ചെയ്തത്, പകരം അമേരിക്കയെയും മറ്റ് വൻകിട രാജ്യങ്ങളെയും പിന്നിലാക്കി കുതിച്ചുയർന്നു! ഇതിന്റെ മുഴുവൻ ക്രെഡിറ്റും ആർക്കാണ് പോകേണ്ടത്? നൂറുശതവട്ടം അത് നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള ഭരണത്തിന് മാത്രമാണ്!
പണ്ട് ലോക ബാങ്കും ഐ.എം.എഫും ഒക്കെ ഇന്ത്യയെ നോക്കി പുച്ഛിച്ച സമയത്തുണ്ടല്ലോ… അന്നൊക്കെ മോദി എടുത്ത പല തീരുമാനങ്ങളെയും ഈ വിവരദോഷികൾ വിമർശിച്ചിരുന്നു. ‘ഇന്ത്യയുടെ സാമ്പത്തിക രംഗം തകർന്നു’ എന്ന് വരുത്തിതീർക്കാൻ ചിലർ അന്താരാഷ്ട്ര തലത്തിൽ പോലും ലോബിയിങ് നടത്തി. പക്ഷേ, മോദി എന്താണ് ചെയ്തത്? വിമർശകരുടെ വായടപ്പിക്കാൻ വാക്കുകൾ കൊണ്ടല്ല, മറിച്ച് തന്റെ ഉരുക്കു പോലുള്ള തീരുമാനങ്ങൾ കൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്.
