നജസ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.’Canine Star ‘കുവി’ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് “നജസ്സ്”. പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്. അത് ശരി വെയ്ക്കുന്നതാണ് ഈ സിനിമ.പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്
ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്,കേസിയ തുടങ്ങിയവരും അഭിനയിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി,പ്രകാശ് സി. നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. നീരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ ‘നജസ്സ്’ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും ഇതിനോടകം കരസ്ഥമാക്കി.മെയ് ഒന്നിന് വള്ളുവനാടൻ സിനിമാ കമ്പനി ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.