മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറ് കിലോ മയക്കുമരുന്ന് പി ടികൂടി കസ്റ്റംസ്. ഏകദേശം 90,000 ദീനാർ വിലമതിക്കുന്ന മയക്കുമരുന്ന് വസ്തുക്കളു മായി ഇരുപത്തിനാലുകാരനായ ഏഷ്യൻ പൗരനാണ് അറസ്റ്റിലായത്.രാജ്യത്തിനകത്ത് പ്രതിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന ഇരുപത്തിമൂന്നുകാരനായ മറ്റൊരു ഏഷ്യക്കാരനും സംഭത്തിൽ അറസ്റ്റി ലായിട്ടുണ്ട്.
മയക്കുമരുന്ന് പിടികൂടിയ ഉടനെ കേസ് ആ ന്റിനാർകോട്ടിക്സസ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. വേഗത്തിലുള്ള അന്വേഷണമാണ് കൂട്ടു പ്രതിയെയും ഉടനെതന്നെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെ ന്ന് അധികൃതർ അറിയിച്ചു.