പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ 2 ദിവസം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണം. ഇന്ന്ഉ ച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെളളിയാഴ്ച രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- മ്യൂസിയം – വെള്ളയമ്പലം -കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.

02.05.2025 തീയതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ നിയന്ത്രണമുണ്ടാകും. കവടിയാർ-വെള്ളയമ്പലം – ആൽത്തറ- ശ്രീമൂലം ക്ലബ് – ഇടപ്പഴിഞ്ഞി – പാങ്ങോട് മിലിറ്ററി ക്യാമ്പ് പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *