കഞ്ചാവുമായി സഹ സംവിധായകൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി സഹ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്.മൂന്നുകിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.തുടർന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്സൈസ് സംഘം പിടികൂടി.നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാൻ ഇരിക്കുകയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *