ബിജെപിയുടെ പ്രധാന ഫോക്കസ് തദ്ദേശ തെരഞ്ഞെടുപ്പ്,വികസനത്തിന്‍റ രാഷ്ട്രീയം ചർച്ച ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തൃശ്ശൂര്‍: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ പ്രധാന ഫോക്കസ് തദ്ദേശ തെഞ്ഞെടുപ്പാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപി കോർ കമ്മിറ്റി യോഗം ;ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും.മൊത്തം കേരളത്തിന്‍റെ സ്ഥിതി നിലമ്പൂരും ഉണ്ട്. വികസത കേരളം എന്ന് പിണറായി സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോൾ നിലമ്പൂരിലും വികസനം നടന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഈകേരളത്തിന് നഷ്ടപ്പെട്ട ദശകത്തിന്‍റെ കാരണമല്ലേ നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചോദിച്ചു.

9 കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തപ്പോൾ എന്താണ് അദ്ദേഹം ചെയ്തത്. അതിനെതിരെയല്ലേ എംഎൽഎ രാജിവെച്ചത്.വിശ്വാസവഞ്ചനയും നുണയും മുഖമുദ്രയാക്കിയ കക്ഷികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു..പ്രധാനമന്ത്രി നരേന്ദ്രമോദു മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *