ഛോട്ടാ മുംബൈയുടെ പുതിയ റീ റിലീസ് തീയതി പുറത്ത്

മോഹൻലാൽ-അൻവർ റഷീദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈയുടെ പുതിയ റീ റിലീസ് തീയതി പുറത്ത്. ജൂൺ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ 4 കെ റീമാസ്റ്റേർഡ് പതിപ്പാണ് പ്രദർശനത്തിനായി എത്തുന്നത്.

ഛോട്ടാ മുംബൈയുടെ റീ റിലീസ് മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാലിന്റെ ‘തുടരും’ എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്.

വൻ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്.ബെന്നി പി നായരമ്പലം ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചത് . രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം.

സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നീണ്ട നിര ചിത്രത്തെ കൂടുതൽ പ്രേക്ഷകപ്രീതി നേടുവാൻ സഹായിച്ചു.

സമീപകാലത്തായി മോഹന്‍ലാലിന്റെ എല്ലാ റീ-റിലീസ് ചിത്രങ്ങളും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *