ഖത്തറിൽ അം​ഗീ​കാ​ര​മി​ല്ലാത്ത ഹജ്ജ്, ഉംറ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മാ​യി ഔ​ഖാഫ്

ദോ​ഹ: രാജ്യത്ത് അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ജ്ജ്, ഉം​റ ഏ​ജ​ൻ​സി​ക​​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മാ​യി ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്. ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഹജ്ജി​നും ഉം​റ​ക്കു​മാ​യി ഖ​ത്ത​റി​ൽ​ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്വ​ദേ​ശി​ക​ളുടേയും താ​മ​സ​ക്കാ​രു​ടേയും തീ​ർ​ഥാ​ട​നം സു​ര​ക്ഷി​ത​വും നിയമപരവുമാണെന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​നയും നടപടികളുമെന്ന് അധികൃതർ അറിയിച്ചു. സൗ​ദി​യി​ലെ പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​വ​ർ നി​യ​മ​വി​ധേ​യ​മാ​യ ഏ​ജ​ൻ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മന്ത്രാലയം നി​ർ​ദേ​ശി​ച്ചു. സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കി​യ ‘അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജി​ല്ല’ എ​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​റി​ലെ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​വും പ​രി​ശോ​ധ​ന​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും ആ​രം​ഭി​ച്ച​ത്.

​ഹജ്ജ്, ഉം​റ തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ​ നി​ന്നു​ള്ള ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​ണെ​ന്ന് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഹ​ജ്ജി​നും ഉം​റ​ക്കു​മാ​യി പു​റ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഏ​ജ​ൻ​സി​ക​ൾ നി​യ​മ​വി​ധേ​യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മന്ത്രാലയം അറിയിച്ചു. ഹ​ജ്ജ്, ഉം​റ കാ​ര്യ വ​കു​പ്പി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ രാജ്യത്തെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളുടെ പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *