നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ ആണ് സംസ്കാരം. തമിഴ്‌നാട്ടിലെ ധർമപുരിയിൽ വെച്ച് നടന്ന വാഹനാപകടത്തിലാണ് ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ ക്ക് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ ഷൈനും മാതാവ് മരിയ കാർമലും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ചടങ്ങിനായി ഷൈനിനെ ആശുപത്രിയില്‍നിന്ന് മുണ്ടൂരിലെത്തിക്കും.

അമ്മ മരിയയെ ചാക്കോയുടെ വിയോഗവാര്‍ത്ത അറിയിച്ചിട്ടില്ല. സഹോദരിമാരായ സുമിയും റിയയും ന്യൂസീലന്‍ഡിന്‍ നിന്ന് എത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *