മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചിലവുകൾ അറിഞ്ഞാൽ നമ്മടെ കണ്ണ് തള്ളും… അതും ഒരാവശ്യവും ഇല്ലാത്ത ഇടത്തിലൊക്കെയാണ് സഖാവ് ഖജനാവിലെ പണം വാരി എറിയുന്നത്.. ഇക്കഴിഞ്ഞ ദിവസം ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ ടീമിന്റെ ശമ്പളം അഞ്ചു ശതമാനം വീണ്ടും കൂട്ടിയ വാർത്ത വന്നിരുന്നു… കൂടാതെ അവരെ സ്ഥിരപ്പെടുത്താനും അണിയറ നീക്കം സജീവമാണ്… 12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വർധിപ്പിച്ചത്. ശമ്പളം പരിഷ്കരിച്ചതോടെ ടീം ലീഡറുടെ ശമ്പളം 75,000ൽ നിന്ന് 78,750 ആയി. കരാർ ജീവനക്കാരുടെ ശമ്പളം ആകട്ടെ അഞ്ച് ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ സോഷ്യൽ മീഡിയ ടീം എന്ന് പറയുമ്പോ ഡിവെെഎഫ്ഐക്കാരാണെന്ന് നിസംശയം പറയാം അത് കൊണ്ടായിരിക്കുമല്ലോ ഇമ്മാതിരി കൊടുപ്പ്… അതവിടെ നിക്കട്ടെ.. അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് എന്താണെന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് നേതാവ് വിടി ബലറാം.. ചില വസ്തുതകൾ എണ്ണി പറഞ്ഞു കൊണ്ട് ചർച്ചയാക്കുകായണ്… ഒരുപകാരവും ഇല്ലാത്ത ഇവരുടെ ഈ ശമ്പള വർദ്ധനവിന്റെ ആവശ്യകതയുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.
അപ്പോൾ നമുക്ക് ആ ഫെയ്സ്ബുക്ക് കുറിപ്പൊന്ന് നോക്കാം..
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, എന്നിവയിലെ സോഷ്യൽ മീഡിയ പ്രൊഫൈലുകളാണിവ. മലയാളികളായ നികുതിദായകർ ദയവായി ഇവയൊന്ന് പരിശോധിക്കുക: പോസ്റ്റിനോടൊപ്പം ഇതിന്റെ ഒക്കെ ലിങ്കുകൾ ഷെയർ ചെയ്ത് കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്..
ഫേസ്ബുക്കിൽ പിണറായി വിജയന്റേതായി ഇന്ന് നിലമ്പൂരിലെ രണ്ട് ഇലക്ഷൻ പരിപാടികളുടെ വിഡിയോ ഉണ്ട്. ഇന്നലെ ആകെയുള്ളത് അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനമറിയിച്ചു കൊണ്ടുള്ള നാലുവരി പോസ്റ്റ്. അതിന് മുന്നത്തെ ദിവസം തിരുവനന്തപുരം മെട്രോയുടെ അലൈൻമെന്റ് ചർച്ച ചെയ്യാൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച “സുപ്രധാന ചുവടുവയ്പ്” പോസ്റ്റ്. അതിന് മുന്നത്തെ ദിവസം ഒരു പോസ്റ്റ് പോലുമില്ല. അതിന് മുൻപ് ചരക്കുകപ്പൽ തീരത്തണഞ്ഞതിലെ സന്തോഷ പോസ്റ്റ്. അതിന് മുൻപ് രണ്ട് ദിവസം ഒറ്റ പോസ്റ്റുമില്ല. അതായത് കഴിഞ്ഞ ഒരാഴ്ചയിൽ, അതായത് 7 ദിവസത്തിനുള്ളിൽ ആകെയുള്ളത് 5 ഫേസ്ബുക് പോസ്റ്റ്. ചീഫ് മിനിസ്റ്ററുടെ പേരിലുള്ള മറ്റൊരു ഫേസ്ബുക്ക് പേജിൽ ഈ കാലയളവിൽ 2 പോസ്റ്റുകളാണ് ഉള്ളത്.
ഇനി Xൽ നോക്കിയാൽ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ വെറും 4 ട്വീറ്റ് മാത്രം. ഇൻസ്റ്റയിൽ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ആകെയുള്ളത് നേരത്തെ ഫേസ്ബുക്കിൽ ഇട്ട ആ കപ്പൽ പോസ്റ്റ് മാത്രം. cmokerala എന്ന ഔദ്യോഗിക (?) ഇൻസ്റ്റ പേജിലാകട്ടെ മെയ് 28 ന് ശേഷം ഒറ്റ പോസ്റ്റ് പോലുമില്ല.
യൂട്യൂബിൽ മുഖ്യമന്ത്രിയുടെ പേരിൽ ഔദ്യോഗിക ചാനലുകൾ ഉണ്ടോ എന്നറിയില്ല. സെർച്ച് ചെയ്യുമ്പോൾ മറ്റ് മാധ്യമങ്ങളിലെ പിണറായി വാർത്തകളാണ് വരുന്നത്. ഇതിവിടെ പറയാൻ കാരണം “ബഹു.മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിപാലിക്കുന്നതിനാവശ്യമായ മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ വേതനം വർദ്ധിപ്പിച്ചുകൊണ്ട്” ഒരു സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്താണിവർ ചെയ്യുന്ന പണി എന്ന് ജസ്റ്റ് ഒന്ന് പരിശോധിച്ചു എന്നേയുള്ളൂ.
12 പേരാണ് (മുഴുവൻ പുരുഷന്മാർ) ഈ മനുഷ്യവിഭവശേഷി വിഭാഗത്തിലുള്ളത്. അതിലെ ടീം ലീഡറുടെ ശമ്പളം നിലവിലെ 75,000ൽ നിന്ന് ഇനി മുതൽ 78,500 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ 7 പേർക്കും 50000ൽ കൂടുതൽ മാസശമ്പളം ഉണ്ട്. മറ്റ് മൂന്ന് പേർക്ക് അതിനോടടുത്ത പ്രതിഫലവും. ഇവർ എല്ലാവരുടേയും ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ഈപ്പറയുന്ന 12 പേരേയും 2022 മെയ് മാസം മുതൽ 6 മാസ കാലയളവിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. പിന്നീട് പല പല അവസരങ്ങളിലായി അവരുടെ കാലവധി നീട്ടിക്കൊടുത്തുകൊണ്ടേയിരിക്കുകയാണ് സർക്കാർ. ഒരു മര്യാദയും ഉളുപ്പുമില്ലാതെ ഖജനാവിലെ പണമെടുത്ത് 12 ഡിവൈഎഫ്ഐക്കാർക്ക് വർഷങ്ങളായി വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് പിണറായി വിജയൻ എന്ന് സാരം. ഈ ശമ്പളത്തിന്റെ വിഹിതം ലെവിയായി സിപിഎം പാർട്ടി ഫണ്ടിലും എത്തുന്നുണ്ടാവും. ഏതായാലും ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചെലവുകൾ എങ്കിൽ മൈക്രോസോഫ്റ്റ് എക്സലിനും ടാലിക്കും വേണ്ടി വീണാ വിജയനും എക്സാലോജിക്കും കരിമണൽ കർത്തായിൽ നിന്ന് മാസം തോറും 8 ലക്ഷം രൂപ കൈപ്പറ്റിയത് ഒട്ടും കൂടുതലല്ല എന്ന് തന്നെ പറയേണ്ടി വരും.
അപ്പോൾ കുറിപ്പ് ഇവിടെ അവസാനിക്കുകയാണ്… അങ്ങനെ എങ്കിൽ നമുക്ക് ഇവരുടെ അതായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ ടീമിന്റ ശമ്പള വർദ്ധന കണക്ക് എങ്ങനെ ആണ് എന്ന് കൂടി പരിശോധിച്ചാലോ… അപ്പോൾ അത് നോക്കുകയാണെങ്കിൽ കണ്ടന്റ് മാനേജർക്ക് കിട്ടിയ പഴയ ശമ്പളം എന്ന് പറയുന്നത് 70,000 രൂപയാണ്- പുതിയത് ആകട്ടെ: 73,500 ഒറ്റയടിക്ക് അവർക്ക് കൂട്ടിയത് 3500 രൂപ… അവർക്ക് സമരവും വേണ്ട പ്രതിഷേധവും വേണ്ട കണ്ടറിഞ്ഞു മുഖ്യൻ ചെയ്തോളും… എന്തൊരു കരുതലാണല്ലേ… അപ്പോൾ അടുത്തത് സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ അവരുടെ പഴയ ശമ്പളം: 65,000 രൂപയാണ്- പുതിയത്: ആകട്ടെ 68,250 ഇവിടേം ഒട്ടും കുറച്ചില്ല ഒറ്റയടിക്ക് 3250 രൂപ കൂട്ടിയിട്ടുണ്ട്.. അടുത്തത് സോഷ്യൽ മീഡിയ കോർഡിനേറ്റർ പഴയ ശമ്പളം : 65,000 രൂപ – പുതിയത്: 68,250.. വേർതിരിവില്ല… കണ്ടന്റ് സ്ട്രാറ്റജിസ്റ്റിന്റെ പഴയ ശമ്പളം: 65,000- പുതിയത്: 68,250 ിവിടെയും അതുപോലെ തന്നെ. അടുത്തത് ഡെലിവറി മാനേജർ പുള്ളിയുടെ പഴയ ശമ്പളം :56,000- പുതിയത്: 58,800 , റിസർച്ച് ഫെലോയുടെ പഴയ ശമ്പളം 53,000- പുതിയത്: 55,650 അടുതത് കണ്ടന്റ് ഡെവലപ്പർ പഴയ ശമ്പളം: 53,000- പുതിയത്: 55,650, ഇനി കണ്ടന്റ് അഗ്രഗേറ്റർ ( പഴയ ശമ്പളം : 53,000- പുതിയത്: 55,650) ഇനി ഡാറ്റാ റിപ്പോസിറ്ററി മാനേജർ പഴയത്: 45,000- പുതിയത്: 47,250 അവസാനത്തെ കമ്പ്യൂട്ടർ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405… ഇതൊക്കെയാണ് ശമ്പള പരിഷ്ക്കരണം.. ഒറ്റ ഒരാളെ പോലും മുഖ്യൻ മാറ്റി നിർത്തിയിട്ടില്ല… കരുതല് കണ്ടില്ലേ.. ഇനി ഈ ജോലി നമുക്കും കിട്ടാനുള്ള യോഗ്യത എന്താണാവോ… കൊടിപിടിച്ച എക്സ്പീരിയൻസ് ആവും അല്ലേ.. നോക്കാം…
ഇത് കേട്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നിയത്.. അദ്ദേഹം പറയുന്നത് കിറുകൃത്യമല്ലേ.. ? ഈ പറയുന്ന വല്ലപ്പോഴും പോസറ്റുകളിടുന്ന സോഷ്യൽ മീഡിയകൾ മാനേജ് ചെയ്യാൻ ഈ 12 പേരുടെ ആവശ്യം എന്ത് എന്നുള്ളതാണ് മറ്റൊരു ചോദ്യം.. നമുക്കും ഉണ്ട് ഈ പറയുന്ന സോഷ്യൽ മീഡിയകൾ അത് ഇത്ര ഭാരപ്പെട്ട ചുമതല ആയിരുന്നോ,, ശരിയാണ് മുഖ്യമന്ത്രി ആണ്.. എന്നുവച്ച് ഇത് കുറച്ച് കൂടുതലല്ലേ… ഒരു പണിയും ഇല്ലാതെ ഈച്ചയെ ആട്ടി ഇരിക്കുന്നവർക്ക് ഇവിടെ 75000 രൂപ ശമ്പളം, പകലന്തി ഇല്ലാതെ ഉറക്കമണച്ച് പണി എടുക്കുന്ന KSRTC ജീവനക്കാർക്ക് ശമ്പള ഗഡു.. തീർന്നില്ല വെയിലും മഴയും കൊണ്ട് പണി എടുത്ത് നടക്കുന്ന ആശമാരെ കുറിച്ച് ഓന്നോർക്കുന്നത് പോലുമില്ല… ശമ്പളത്തിൽ നീതി കിട്ടാൻ സമരമിരിക്കുന്ന അവരെ ഈ പറയുന്ന മുഖ്യൻ ഒന്ന് തിരിഞ്ഞ് നോക്കിയത് പോലുമില്ല.. ! ആശമാരുടെ കാര്യം ഒന്നെടുത്ത് നോക്കുക ആണെങ്കിൽ ജീവിക്കാനുള്ള സമരം ആണ് അവരുടേത്.., അതിന് മുമ്പിലാണ് നമ്മുടെ മുഖ്യൻ വാതിൽ കൊട്ടി അടക്കുന്നത്. സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കർമാർ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. ആശമാരുടെ ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ബേസിക് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആണിതെല്ലാം.. അതിപ്പോ ചെന്ന് എത്ര ദിവസമായി… ഇതിനിടക്ക് ആരോഗ്യ മന്ത്രിയുടെ കബളിപ്പിക്കൽ നാടകം നടന്നു അത് പൊളിഞ്ഞു.. ഒടുവിൽ ഇതിനെ കുറിച്ച് പഠിക്കാൻ ഒരു സമിതിയും.. അതിന് എനി എത്ര കോടിയുടെ ചിലവാണാവോ കാണിക്കാൻ പോകുന്നത്… എന്നാലും ഇവർക്ക് നീതി കിട്ടും എന്നുറപ്പുണ്ടോ… ‘ഇപ്പോൾ ഞങ്ങൾ മുടി മുറിച്ചുമാറ്റുന്നു, ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നൂറുകണക്കിന് ആശാവർക്കർമാർ അന്ന് മുടിമുറിച്ച് പ്രതിഷേധിച്ചത്.എന്നിട്ടും ഒരുത്തൻ പോലും തിരിഞ്ഞ് നോക്കിയില്ല… ! ഒന്ന് കൂടി പറഞ്ഞവസാനിപ്പിക്കാം… ഇവിടെ ഈച്ചയെ ആട്ടി ഇരിക്കുന്ന പ്രവർത്തകർക്ക് ചുളുവിൽ 75000 ഒക്കെ കൊടുക്കുമ്പോൾ ആശമാർക്ക് കേരള സർക്കാർ മാസം വെറും 7000 രൂപയാണ് ഓണറേറിയമായി നൽകുന്നത്. കേന്ദ്രത്തിന്റെ സ്ഥിരം ഇൻസെന്റീവ് 3000 രൂപയുമാണ്. ടെലിഫോൺ അലവൻസ് 200 രൂപ ഉൾപ്പെടെ ഓരോപദ്ധതിയിലെയും പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധികമായി നൽകുന്നത് 3000 രൂപ. ഇങ്ങനെ, ആശമാർക്ക് ഒരുമാസത്തെ പ്രതിഫലം 13,200 രൂപയാണ്. സംസ്ഥാനസർക്കാർ നൽകുന്ന 7000 രൂപ ഓണറേറിയം ലഭിക്കാൻ ആകട്ടെ ആശമാർക്ക് പത്ത് മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു. സമരത്തെത്തുടർന്ന് അതൊഴിവാക്കിയിട്ടുണ്ട്. അതെ ഇതാണ് നമ്മുടെ കേരളം കൊടിപിടിച്ചാൽ മാത്രം നീതി കിട്ടുന്ന കേരളം ! ഇപ്പോ ഈ ചോദ്യങ്ങൾ കണ്ടാലും.. ഒന്നെങ്കിൽ മൗനം അല്ലെങ്കിൽ സ്ഥിരം കടക്ക് പുറത്ത്… ! അത്ര തന്നെ… നിങ്ങൾക്ക് ശമ്പളവും, സ്ഥിര നിയമനവും ഒക്കെ തരാ… പക്ഷെ നിങ്ങളൊരു കമ്മി ആണോ.. ഓ ക്ഷമിക്കണം കമ്യൂണിസ്ററ് ആണോ.. എങ്കിൽ ഈ പറഞ്ഞതൊക്കെ കിട്ടും.. ഇതാണ് ഈ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്ന കാര്യം… പലരും മിണ്ടാത്തത് ജീവഭയം ഉള്ളത് കൊണ്ടാണ്.. പറഞ്ഞില്ലെന്നു വേണ്ട.. !