നികുതി വെട്ടിപ്പൊ? നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ് നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് . ചെന്നൈയിലെ വേളാച്ചേരി കൊട്ടിവാകം,, അണ്ണാനഗർ ,കിൽപ്പോക്ക് എന്നി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സീ ഷെൽ എന്ന ഹോട്ടലുകളിലാണ് റെയ്ഡ് .കൂടുതൽ വിവരങ്ങൾ റെയ്ഡിന് ശേഷം മാത്രം പുറത്തുവരികയുള്ളൂ.തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു,നികുതി വെട്ടിച്ചു തുടങ്ങിയവയാണ് ആര്യക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *